നന്ദുവിനെ മാറ്റിനിർത്താൻ ആകില്ലെന്ന് അനാമികയോട് തുറന്ന് പറഞ്ഞ് അനി.!! ആദർശിന്റെ സ്നേഹം അഭിനയം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞ് നയന ചെയ്തത് കണ്ടോ ? Patharamattu today latest episode

Patharamattu today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അനന്തപുരിയിലെ വീട്ടിലെ പൗർണമി ആഘോഷം ആണ് കാണുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആഘോഷം ഒക്കെ അവസാനിച്ചതിനാൽ നന്ദു പോവാൻ ഒരുങ്ങുകയാണ്. അപ്പോൾ കനക ദുർഗ്ഗ ഒരുമിച്ച് പോകാമെന്നും, അങ്ങനെ പോകാൻ

പാടില്ലെന്നും പറയുകയാണ്. എന്നാൽ നന്ദുവിന് അവിടെ ഇതൊക്കെ കണ്ട് നിൽക്കാൻ സാധിക്കുന്നില്ല. അപ്പോഴാണ് എല്ലാവർക്കും മധുരമൊക്കെ നൽകുന്നത്. നയന ആദർശിന് മധുരം നൽകുകയാണ്. ഇത് കണ്ട് കനക ദുർഗ്ഗഗോവിന്ദനോട് നമ്മുടെ മകൾ എത്ര ഭാഗ്യവതിയാണെന്ന് പറയുകയാണ്.ഇത് കണ്ട് ദേവയാനിക്ക് ദേഷ്യം വരികയാണ്. പിന്നീട് ഭക്ഷണമൊന്നും കഴിക്കാതെ കനകദുർഗ്ഗയും, നന്ദുവും, ഗോവിന്ദനും

പോവുകയാണ്. അപ്പോഴാണ് അനി ആകെ വിഷമത്തിൽ മുകളിൽ പലതും ആലോചിച്ച് നടക്കുകയാണ്. അപ്പോഴാണ് അനാമിക വരുന്നത്. നീയെന്താണ് വിഷമിച്ചിരിക്കുന്നതെന്നും, അവളാണോ നിൻ്റെ പ്രശ്നമെന്ന് പറഞ്ഞപ്പോൾ, അവൾ എൻ്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും, അവളെ തള്ളി പറഞ്ഞു കൊണ്ടുള്ള ഒന്നും എനിക്ക് വേണ്ടെന്ന് പറഞ്ഞപ്പോൾ, അവളോട് വലിയ സിംപതിയാണല്ലോയെന്ന് പറഞ്ഞപ്പോൾ, അവളോടാണ് എനിക്ക്

എന്തും തുറന്നു പറയാൻ സാധിക്കുന്നതെന്ന് പറഞ്ഞപ്പോൾ, മറ്റൊരു പെണ്ണിനോട് ഇങ്ങനെ അടുപ്പം കാണിക്കുന്നത് ഒരു പെണ്ണും സഹിക്കില്ലെന്ന് പറയുകയാണ്. അങ്ങനെ പലതും സംസാരിക്കുകയാണ്, പിന്നീട് കാണുന്നത് നയനയെയാണ്. പൂജാ മുറിയിൽ ചെന്ന് ആദർശ് എന്താണ് എഴുതിയത് എന്ന് കണ്ടുപിടിക്കണം എന്ന ചിന്തയിലാണ് പോകുന്നത്. അവിടെ എത്തിയശേഷം ആദർശ് എഴുതിയ കടലാസ് എടുത്തു നയന പോവുകയാണ്. പിന്നീട് ആരും കാണാതെ അത് എടുത്ത് തുറന്നു വായിച്ചപ്പോൾ, നയന ഞെട്ടുകയാണ്. കാരണം അതിൽ ആദർശ് എഴുതിയിരിക്കുന്നത് ഞാൻ ആത്മാർത്ഥമായി നയനയെ സ്നേഹിക്കുന്നില്ലെന്നും, മുത്തശ്ശനൊക്കെ വേണ്ടിയാണ് ഞാൻ ഇങ്ങനെ സ്നേഹിക്കുന്നതായി അഭിനയിക്കുന്നത് എന്നാണ് എഴുതിയത്. ഇത് കണ്ടു ആകെ തകർന്നു നയന എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. അപ്പോഴാണ് നന്ദു വീട്ടിലെത്തി ആകെ വിഷമത്തിൽ തന്നെയാണ്. കനക ദുർഗ്ഗയ്ക്ക് കാര്യമൊക്കെ മനസിലായിരുന്നു. അനിയുടെ കല്യാണം നിശ്ചയിച്ചതാണ് ഇവൾക്ക് ഇങ്ങനെയൊരു വിഷമം ഉണ്ടായതെന്ന് ഓർക്കുകയാണ്. പിന്നീട് കാണുന്നത് നയനയെയാണ്.