സതീശന് നവ്യയെ താലി ചാർത്താൻ ആകുമോ ? ഇത്തവണ അഭി പിടിയിൽ; നവ്യയെ രക്ഷിച്ച് അനന്തപുരിയിലേക്ക് എത്തിച്ച് ആദർശ് | Patharamattu today latest episode

Patharamattu today latest episode: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് സംഘർഷഭരിതമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സതീശൻ നവ്യയുടെ കഴുത്തിൽ താലിചാർത്താൻ പോവുകയാണ്. എന്നാൽ നവ്യ സമ്മതിക്കുന്നില്ല. ഞാൻ മറ്റൊരാളുടെ ഭാര്യയാണ്. നിങ്ങൾ എന്നെ വെറുതെ വിടണമെന്ന് പറഞ്ഞപ്പോൾ, സതീശൻ നവ്യയുടെ കഴുത്തിൽ പൂമാല ഇടുകയാണ്.

പിന്നീട് നവ്യയോട് പൂമാലയിടാൻ നിർബന്ധിക്കുകയാണ്. അപ്പോഴാണ് ആശുപത്രിയിൽ ജലജ ആദർശിനെയും നയനയെയും കാണാത്തപ്പോൾ അന്വേഷിക്കുകയാണ്. അവർ പോലീസ് വിളിച്ചിട്ട് പോയെന്ന് ജയൻ ജലജയോട് പറഞ്ഞപ്പോൾ, ജലജ ഞെട്ടുകയാണ്. ഈശ്വര അഭിയുടെ പേര് വല്ലതും അവർ പറയുമോ എന്നാണ് ജലജ ചിന്തിക്കുന്നത്. അപ്പോഴാണ് നവ്യ സതീശൻ്റെ കഴുത്തിൽ മാല ഇടാത്തതിനാൽ സതീശൻ കത്തിയെടുത്ത്

ഭീഷണിപ്പെടുത്തുകയാണ്. മുഖത്തിലൂടെ കത്തി ഓടിച്ചിട്ടും നവ്യയ്ക്ക് ഒരു മാറ്റവുമില്ല. അപ്പോഴാണ് കനകദുർഗ്ഗ ഈശ്വര ആദർശും നയനയും എത്തിയില്ലല്ലോ, അവൻ എൻ്റെ മകളുടെ കഴുത്തിൽ താലി കൊട്ടുമോ പലതും മനസ്സിൽ പറയുന്നത്. അപ്പോഴാണ് ആദർശും നയനയും അവിടെ എത്തുന്നത്. ഉടൻ തന്നെ അകത്തു കയറി അവിടെ അടി നടക്കുകയാണ്. നവ്യ അവൻമാരുടെ പിടിയിൽ നിന്നും പുറത്തായപ്പോൾ, നവ്യയ്ക്ക്

ആരോടും വലിയ നന്ദിയൊന്നുമില്ല. കനകദുർഗ ഓടി വന്ന് നവ്യയെ കെട്ടിപ്പിടിച്ചപ്പോൾ നവ്യയ്ക്ക് ഒരു മാറ്റവുമില്ല. പിന്നീട് അഭി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാവുകയാണ്. അങ്ങനെ അഭിയെയും കൂട്ടി ജലജയും, ജയനും അനന്തപുരിയിൽ എത്തുകയാണ്. അവിടെ എത്തിയപ്പോൾ എല്ലാവരും എന്താണ് സംഭവിച്ചതെന്നൊക്കെ ചോദിക്കുകയാണ്. സംഭവിച്ചതൊക്കെ പറയുകയാണ് അഭി. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.