സ്വന്തം കുടുംബത്തെ നിയന്ത്രിക്കാനാകാതെ അനന്തമൂർത്തി.!! സഹികെട്ടു നയനയുടെ പ്രതികരണം ? ദേവയാനിയെ ചവിട്ടി മാറ്റി ആദർശ് നയനയ്ക്ക് അനുഗ്രഹം കൊടുക്കുന്നു | Patharamattu today episode

Patharamattu today episode: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വേദനയിലാഴ്ത്തുന്ന രംഗങ്ങളിലൂടെയാണ് ഇന്ന് കടന്നു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശ് പൊങ്കാലയ്ക്കിടയിൽ നയനയെ ആശിർവദിക്കുന്നതിന് പകരം അപമാനിച്ചത് അനന്തപുരിയെ ആകെ ഞെട്ടിച്ചിരുന്നു. തൻ്റെ അച്ഛനും അമ്മയും എത്രയോ വിഷമത്തോടെയാണ് പോയതെന്നും,

പലതും നയന ആദർശിനോട് പറഞ്ഞപ്പോൾ, ആദർശും തൻ്റെ അമ്മയുടെ സ്ഥാനത്ത് നീ പൊങ്കാല ചെയ്യരുതായിരുന്നെന്നും, എൻ്റെ അമ്മയുടെ വേദന ഞാൻ അറിഞ്ഞിരുന്നെന്നും മറ്റും പറയുകയായിരുന്നു. ഇവർ റൂമിൽ നിന്ന് പറയുന്നത് പുറത്ത് നിന്ന് മുത്തശ്ശൻ കേൾക്കുന്നുണ്ടായിരുന്നു. നയന പലതും പറഞ്ഞപ്പോൾ, നിന്നെ ഒരിക്കലും എൻ്റെ ഭാര്യയായി കാണാൻ പറ്റില്ലെന്നും, ഇറങ്ങിപ്പോവാനും പറയുന്നു. ഇപ്പോൾ ഇവിടെ

നിന്ന് ഇറങ്ങിപ്പോവുക മാത്രമല്ല, ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോവണോ ഞാൻ എന്ന് ചോദിച്ചപ്പോൾ, നീ എന്ന ശല്യത്തെ ഇനി എനിക്ക് കാണേണ്ടെന്നും, എൻ്റെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണമെന്നും, അതിനാൽ നീ എൻ്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോവണമെന്നും പറയുകയാണ് ആദർശ്. ഞാൻ പോയി തന്നേക്കാമെന്ന് നയന പറയുകയാണ്. ഇതൊക്കെ കേട്ട മുത്തശ്ശൻ ആകെ വിഷമത്തിലാണ്. മുത്തശ്ശൻ

ഹാളിലൂടെ പലതും ആലോചിച്ച് നടക്കുകയാണ്. ആദർശ് റൂമിൽ നിന്നിറങ്ങി പോവുകയും ചെയ്തു. നയന ആകെ വിഷമിച്ച് പൊട്ടിക്കരയുകയാണ്. പിന്നീട് ഭഗവാൻ്റെ അടുത്ത് പോയി പലതും പറഞ്ഞ് പൊട്ടികരയുകയാണ്. അപ്പോൾ കനകദുർഗ്ഗ വീട്ടിൽ എത്തിയ ശേഷം തൻ്റെ മകൾക്ക് അവിടെ നിൽക്കാൻ ബുദ്ധിമുട്ടാവുമോയെന്നും, അവിടെ വീണ്ടും പ്രശ്നം ഉണ്ടായിക്കാണുമോയെന്നും പലതും ആലോചിക്കുകയാണ്. ഗോവിന്ദൻ കനകദുർഗ്ഗയെ സമാധാനിപ്പിക്കുകയാണ്. പിന്നീട് കാണുന്നത് മുത്തശ്ശൻ പലതും ആലോചിച്ചു ഒറ്റ നടത്തമാണ്. അപ്പോൾ പെട്ടെന്ന് ക്ഷീണം വന്ന് മുത്തശ്ശൻ കുഴഞ്ഞ് വീഴുകയാണ്.