അനന്തപുരിയിലെ അടുത്ത മരുമകളെ കണ്ട് ഞെട്ടി കുടുംബം.!! പരിസരം മറന്ന് ആദർശ്നയനയുടെ പിണക്കം മാറ്റുമ്പോൾ; കുടുംബം കലക്കാൻ ജലജയുടെ പുതിയ തന്ത്രം | Patharamattu today episode

Patharamattu today episode: സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. അനാമിക അനിയ്ക്ക് അപകടം പറ്റിയതറിഞ്ഞ് അനന്തപുരിയിലേക്ക് വരുന്നത്. വന്ന ഉടനെ അകത്തേക്ക് കയറി വന്ന് അനിയുമായി നല്ല ബന്ധമുള്ളതുപോലെ അനാമിക സംസാരിക്കുകയാണ്. ഇത് കണ്ട് എല്ലാവരും ഞെട്ടുകയാണ്. ഈ കുട്ടിയെ പറ്റി അനി ഇതുവരെ

ഒന്നും പറഞ്ഞില്ലല്ലോയെന്നു പറയുകയാണ് ജലജ. അപ്പോഴാണ് അനാമിക പറയുന്നത്, എൻ്റെ അച്ഛനാണ് ഇവൻ്റെ കവിതയൊക്കെ പബ്ലിഷ് ചെയ്യുന്നതെന്ന് പറയുകയാണ്. അത് കേട്ടപ്പോൾ, വലിയ സന്തോഷമാവുകയാണ് എല്ലാവർക്കും. മോൾ ഉള്ളതുകൊണ്ടാണ് അനി ഇത്രയും ഫെയ്മസായതെന്ന് പറയുകയാണ് ജലജ. അപ്പോൾ,നയനയോട് മുത്തശ്ശനോട് ഒന്നും പറയരുതെന്ന് പറയാൻ വേണ്ടി ആദർശ് നയനയുടെ പിറകെ

നടക്കുകയാണ്. പിന്നീട് കാണുന്നത്, അനാമിക അനിയുടെ റൂമൊക്കെ കാണണമെന്ന് പറയുകയാണ്. റൂമിലേയ്ക്ക് കയറിച്ചെന്ന അനാമിക അനിയ്ക്ക് കൊടുത്ത ഗിഫ്റ്റ് കാണുകയാണ്. പിന്നീട് അനിയോട് പലതും സംസാരിച്ച ശേഷം അനാമിക അനിയോട് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയാണ്. അപ്പോഴാണ് എനിക്ക് അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും, പിന്നീട് അനാമിക അനിയോട് എനിക്ക്

പലരോടും പ്രേമം തോന്നിയിട്ടുണ്ടെന്നും, പക്ഷേ ഒരു പ്രണയം എൻ്റെ മനസിൽ ഇപ്പോൾ തോന്നിയിട്ടുണ്ടെന്നും, അനി എൻ്റെ മനസിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുകയാണ് അനാമിക.ഇത് കേട്ട് അനി ഞെട്ടുകയാണ്. അപ്പോഴാണ് അനാമിക വന്നതിനാൽ നയന സ്വീറ്റ്സൊക്കെ ഉണ്ടാക്കുന്നത്. സ്വീറ്റ്സിൽ മധുരം ഇടുന്നതിന് പകരം ആദർശ് ഉപ്പിടുകയാണ്. മധുരത്തിന് പകരം ഉപ്പാണിട്ടതെന്ന് മനസിലാക്കിയ ആദർശ് ഇത് അനാമിക കഴിക്കാൻ പാടില്ലെന്ന് ആലോചിക്കുകയാണ്. അനാമിക വന്നപ്പോൾ നയന സ്വീറ്റ്സ് നൽകുമ്പോൾ ,സ്വീറ്റ്സ് കഴിക്കാൻ പാടില്ലെന്നും, ഫാറ്റ് ആണെന്നും, മറ്റും പറയുകയാണ്. അങ്ങനെ അനാമിക സ്വീറ്റ്സ് കഴിക്കാതെ പോയപ്പോൾ, അവിടെയുള്ളവർ അത് കഴിക്കുകയാണ്. കഴിച്ചപ്പോഴാണ് ആദർശിൻ്റെ കള്ളത്തരം എല്ലാവർക്കും മനസിലായത്.പിന്നീട് കാണുന്നത് കനകദുർഗ്ഗയും, നന്ദുവും സംസാരിക്കുന്നതാണ്.