പെൺകുട്ടികൾക്ക് സ്വന്തം വീട്ടിലെ സുഖവും സന്തോഷവും ഭർത്താവിന്റെ വീട്ടിൽ കിട്ടില്ല.!! അഭി നയനയ്ക്ക് കൊടുത്ത പണി നയനയെ പ്രശസ്തിയിൽ എത്തിക്കുന്നു | Patharamattu today episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ ജലജയും, ദേവയാനിയും തമ്മിലുള്ള സംഭാഷണമാണ്. ആദർശിനെ കുറിച്ച് പറഞ്ഞപ്പോൾ സഹിക്കാനാവാതെ ദേവയാനി, നിൻ്റെ മകനെപ്പോലെയല്ല എൻ്റെ മകൻ എന്നൊക്കെ പറഞ്ഞു കൊണ്ട് അകത്ത് പോവുകയാണ്.

അപ്പോൾ ജലജയ്ക്ക് ദേഷ്യം പിടിക്കുകയാണ്.ഇവരുടെ അഹങ്കാരത്തിന് ഒരു പണി കൊടുക്കണമെന്ന് പറയുകയാണ് ജലജ. അപ്പോൾ അഭിപറയുകയാണ്, ഞാൻ ഒരു പണി വച്ചിട്ടുണ്ടമ്മേ എന്നു പറയുകയാണ്. പിന്നീട് കാണുന്നത് കനക ദുർഗ്ഗയും, ഗോവിന്ദനും, നയനയും, നന്ദുവൊക്കെ കൂടി അവരുടെ ജോലിയിലേയ്ക്ക് കടക്കുകയാണ്. അങ്ങനെ മണ്ണൊക്കെ കുഴച്ച് വളരെ രസകരമായി ആസ്വദിച്ച് ചെയ്യുകയാണ് നയന. ഒരു

മനോഹരമായ പാട്ട് രംഗത്തിലൂടെയാണ്, അവർ പ്രാർത്ഥിച്ച് പണിയിലേയ്ക്ക് കടക്കുന്നതൊക്കെ കാണാൻ കഴിയുന്നത്. എന്നാൽ ഈ കാര്യങ്ങളൊക്കെ അഭിയുടെ സുഹൃത്ത് ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. ആ വീഡിയോ അഭിയ്ക്ക് നൽകുകയും, അഭി അത് സോഷ്യൽ മീഡിയയിലിട്ട് വൈറലിക്കാൻ പറയുന്നു.അങ്ങനെ ആ വീഡിയോ അനന്തപുരിയിലുള്ളവരും കണ്ടു. ജലജയെ അഭിവിവരം അറിയിക്കുന്നു. പിന്നീട് ജലജ

എല്ലാവരും ഹാളിൽ ഇരുന്നപ്പോൾ ടിവി വയ്ക്കുകയാണ്. ടിവി യിൽ ന്യൂസിൽ പറയുന്നത് കണ്ട് എല്ലാവരും ഞെട്ടുകയാണ്. അനന്തപുരിയിലെ മരുമകൾ ചെയ്യുന്ന ജോലി കണ്ടോയെന്നും, നയന എന്ന ഈ പെൺകുട്ടിയുടെ വന്ന വഴി മറക്കാതെ ആ പഴയ തൊഴിലിലേയ്ക്ക് കടന്നിരിക്കുന്നു തുടങ്ങിയ വാർത്തകൾ കണ്ട് ജലജയും ദേവയാനിയും തുള്ളുകയാണ്. ഈ കുടുംബത്തിൽ അവൾ വീണ്ടും നാണക്കേടുണ്ടാക്കിയപ്പോൾ അമ്മയ്ക്ക് സമാധാനമായോ എന്ന് ചോദിക്കുകയാണ് ജലജ മുത്തശ്ശിയോട്. പിന്നീട് കാണുന്നത് ആദർശിൻ്റെ ഓഫീസാണ്.ഈ വാർത്ത കണ്ട് പവിത്ര ആദർശിനെ കാണിക്കുകയാണ്.