എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് നയന പടിയിറങ്ങുമ്പോൾ.!! ദേവയാനി പെട്ടു; നെഞ്ചുലയ്കും മുഹൂർത്തങ്ങലുമായി പത്തരമാറ്റ് പ്രോമോ | Patharamattu today episode

Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് ഒരു വർഷത്തോടടുക്കുമ്പോൾ വളരെ രസകരമായാണ് മുന്നോട്ടുപോകുന്നത്. പൂജാമുറിയിൽ പോയി ഭഗവാനോട് സങ്കടങ്ങൾ പറയുകയായിരുന്നു. എന്നെ തവിടെ നിന്ന് ഒഴിവാക്കിയാൽ തനിക്ക് ഒരു വരുമാനമാർഗം വേണമെന്നും, എനിക്കൊരു ജോലി എങ്ങനെയെങ്കിലും ലഭിക്കണമെന്നും, അച്ഛൻ്റെ കൂടെ

ചെയ്യുന്ന ജോലി ഇനിയും എനിക്ക് കിട്ടണം എന്നാണ് പ്രാർത്ഥിക്കുന്നത്. അതിനു ശേഷം ആദർശ് വരികയാണ്. വന്നതിനുശേഷം നമ്മുടെ കമ്പനിയിൽ ഇനി മുതൽ ജോലിക്ക് വരണമെന്ന് പറഞ്ഞപ്പോൾ, എനിക്ക് ഓഫീസിൽ വരാൻ സാധ്യമല്ലെന്നും, ഇവിടെ നിന്ന് ഡിസൈൻ വരച്ചു തരാമെന്നു പറയുകയാണ് നയന. അപ്പോൾ ആദർശ് ചോദിക്കുകയാണ് അമ്മ ഇങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടാണോ നിനക്ക് വരാൻ ബുദ്ധിമുട്ടെന്ന്. അതും ഉണ്ടെന്നും, ഞാൻ ഓഫീസിൽ വന്ന് വർക്ക് ചെയ്യാൻ

തയ്യാറല്ലെന്നും ഇവിടെ നിന്നും വരച്ചു തരാം എന്നു പറയുകയാണ് നയന, അപ്പോൾ ആദർശ് സമ്മതിക്കുകയാണ്. പിന്നീട് കാണുന്നത് നവ്യയെ ആണ്. അഭി കുടിച്ച് മതി കേട്ടാണ് വന്നിരിക്കുന്നത്. ഇത് കണ്ടു നവ്യയ്ക്ക് ദേഷ്യം വരുന്നുണ്ടെങ്കിലും, പിന്നീട് റൂമിൽ കൂട്ടി കൊണ്ടു പോവുകയാണ്. കുടിച്ചു കൊണ്ട് പലതും പറയുകയാണ് അഭി. നീ നിൻ്റെ അനുജത്തിയ്ക്കിട്ട് പണി കൊടുത്തതിൽ വലിയ സന്തോഷമായെന്ന് പറയുകയാണ് അഭി. നിനക്കെന്താണ് വേണ്ടതെന്ന് ചോദിക്കുകയാണ് അഭി.

അപ്പോഴാണ് നവ്യ എനിക്ക് അഭിയേട്ടൻ്റെ സ്നേഹം മതിയെന്ന് പറയുകയാണ്. പിറ്റേ ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ അഭി ആകെ ഞെട്ടുകയാണ്. നവ്യ വളരെ നാണിച്ചിരിക്കുകയാണ്. പെട്ടെന്ന് അഭിക്ക് കാര്യങ്ങൾ ഒന്നും മനസ്സിലായില്ല. അപ്പോഴാണ് നവ്യ പറഞ്ഞത് അഭിയേട്ടൻ കുറേക്കാലത്തിനുശേഷം എന്നെ ഇന്നലെ സ്നേഹിച്ചുവെന്നും, എനിക്ക് വലിയ സന്തോഷമായി എന്നും പറയുകയാണ്. പിന്നീട് ഞാൻ വരാമെന്ന് പറഞ്ഞ് നവ്യ ബാത്റൂമിലേക്ക് പോവുകയാണ്.