നയനയെ അടിച്ചു പുറത്താക്കി ദേവായാനി.!! പത്തരമാറ്റിൽ വമ്പൻ സർപ്രൈസുമായി മുത്തശ്ശൻ എത്തുന്നു; എരിതീയിൽ എണ്ണയൊഴിക്കാൻ ഈ അമ്മയും മകനും | Patharamattu today episode

Patharamattu today episode: അനന്തപുരിയിലെ ഭൂരിഭാഗം ആളുകളുടെയും കണ്ണിലെ കരടായി മാറിയിരിക്കുകയാണ് നയന ഇപ്പോൾ. ഭർത്താവിന്റെ വീട്ടിൽ എല്ലാ സുഖ സൗകര്യങ്ങളും ഉണ്ടായിട്ടും കടക്കെണിയിൽ വലയുന്ന തന്റെ കുടുംബത്തെ സഹായിക്കാൻ പോയ്‌ എന്ന കാര്യമാണ് അവർ നയന ചെയ്ത തെറ്റായി ആരോപിക്കുന്നത്. നയനയോട് ഏറ്റവും കൂടുതൽ ദേഷ്യം

ആദർശിന്റെ അമ്മ ദേവയാനിയ്ക്കാണ്. സ്വന്തം വീട്ടിൽ എത്തിയ നയന അവിടെ വിഗ്രഹങ്ങൾ ഉണ്ടാക്കുന്ന ജോലി ചെയ്യുന്ന മാതാപിതാക്കളെ സഹായിക്കുകയും നയന അറിയാതെ ആരോ അത് വീഡിയോ എടുത്ത് വൈറൽ ആക്കുകയും ചെയ്തു. ഇതോടെ അനന്തപുരി തറവാടിനെ അപമാനിക്കാൻ ആണ് അവൾ ഇത് ചെയ്തതെന്ന് പറഞ്ഞ ദേവയാനി നയനയ്ക്ക് നേരെ കയ്യോങ്ങുക പോലും ചെയ്തു. എന്നിട്ടും കലിയടങ്ങാതെ

ദേവയാനി നേരെ പോയത് നയനയുടെ വീട്ടിലേക്കാണ്. നയനയുടെ അച്ഛൻ ഗോവിന്ദനെയും അമ്മ കനക ദുർഗയെയും അവർ കടുത്ത ഭാഷയിൽ തന്നെ ശകാരിച്ചു. പെണ്മക്കളെ കെട്ടിച്ചു വിടാൻ പണമില്ലാതെ വന്നപ്പോൾ അവരെ ഓസിനു തങ്ങളുടെ വീട്ടിലേക്ക് കെട്ടിച്ചയച്ചെന്നും അവർ രണ്ടും വന്നു കയറിയതോടെ തങ്ങളുടെ സമാധാനം പോയ്‌ എന്നും ദേവയാനി പറഞ്ഞു. കൂടാതെ വിവാഹം കഴിച്ചു വിട്ട മകളെ വിളിച്ചു

വരുത്തി ജോലി ചെയ്യിച്ചു പണമുണ്ടാക്കാൻ നിങ്ങൾക്ക് നാണമില്ലേ എന്നും ചോദിച്ചു. ഒരു വലിയ തുക എഴുതാൻ ചെക്ക് അവർക്ക് വലിച്ചെറിഞ്ഞു കൊടുത്തിട്ട് നയനയെ ഇനി മേലിൽ ഇങ്ങോട്ട് വിളിക്കരുതെന്നും വിളിച്ചാൽ അനന്തപുരിയിൽ പിന്നെ അവൾക്ക് സ്ഥാനം ഉണ്ടാകില്ല എന്നും ആക്രോശിച്ചു. അതെ സമയം ഓഫീസിൽ വെച്ച് അഭിനന്ദിന്റെ വാക്ക് കേട്ട് ആദർശ് നയനയ്ക്ക് വർക്ക് കൊടുക്കുന്ന കോൺട്രാക്ടറെ വിളിച്ചു അവൾക്കിനി വർക്ക് കൊടുക്കരുതെന്ന് പറഞ്ഞു. ഇത് അഭിനന്ദിന്റെ ബുദ്ധി ആയിരുന്നു ആദർശ് ഇങ്ങനെ ചെയ്തു എന്നറിയുമ്പോൾ നയന ആദർശിനെ വെറുക്കും എന്ന് അഭിനന്ദിന് അറിയാം.