പൊന്നോമന എത്തി 🥰🥰 മൃദുലയുടെ അനിയത്തി പാർവതി വിജയ് അമ്മയായി.. പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് പാർവതി വിജയ്.!!

മലയാളികളുടെ പ്രിയ മിനിസ്ക്രീൻ താരമാണ് നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയയായ മൃദുല വിജയിയുടെ സഹോദരി കൂടിയായ പാർവതി വിജയ്. ‘കുടുംബവിളക്ക് ‘ എന്ന പ്രശസ്തമായ സീരിയലിലൂടെയാണ് പാർവ്വതി മലയാളികൾക്ക് സുപരിചിതയാകുന്നത്. നായികാ കഥാപാത്രത്തിൻറെ ഇളയ മകൾ ശീതളായിട്ടാണ് പാർവതി അഭിനയിച്ചിരുന്നത്. പാർവതിയുടെ കന്നി അരങ്ങേറ്റം കൂടി ആയിരുന്നു കുടുംബവിളക്ക്.

ശീതൾ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്ന പാർവതി പ്ലസ്ടുകാരി വിദ്യാർത്ഥിനി ആയിട്ടാണ് സ്ക്രീനിൽ എത്തിയത്. എന്നാൽ വിവാഹ ശേഷം പാർവതി വിജയ് സീരിയലിൽ നിന്നും പിന്മാറുകയായിരുന്നു. കുടുംബവിളക്കിലെ തന്നെ ക്യാമറാമാൻ ആയിരുന്ന അരുണിനെയാണ് നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ പാർവതി വിവാഹം ചെയ്തത്. രഹസ്യമായി നടന്ന വിവാഹത്തോടെ സ്ക്രീനിൽ നിന്നും ശീതളിനെ കാണാതാവുകയായിരുന്നു.

പാർവതിയെ സീരിയലിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ അരുണും ‘കുടുംബ വിളക്ക് ‘ സീരിയലിൽ നിന്നും പിന്മാറിയിരുന്നു. അതേസമയം അരുൺ ഇപ്പോൾ ‘ജീവിത നൗക’യിൽ ആണ് ക്യാമറ ചലിപ്പിക്കുന്നത് എന്നും താൻ ഇനി അഭിനയത്തിലേക്ക് ഇല്ല എന്നും പാർവതി മുൻപേ പറഞ്ഞിരുന്നു. ഇപ്പോളിതാ അരുണിന്റേയും തന്റേയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി വന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പാർവതി തൻ്റെ ഇൻ്റാഗ്രാം പേജിലൂടെ.

മണിക്കൂറുകൾക്ക് മുമ്പാണ് പാർവതിക്കും അരുണിനും പെൺകുഞ്ഞ് പിറന്നത്. അടുത്തിടെയാണ് പാർവതിയുടെ ബേബി ഷവർ ആഘോഷമായി നടത്തിയത്. ഇതിൻ്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതേസമയം, മൃദുലയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഈ അടുത്തിടെയാണ് മൃദുലയും ഭർത്താവ് യുവയും ചേർന്ന് തങ്ങൾക്കിടയിലേക്ക് വൈകാതെ ഒരു അതിഥി കൂടി വരുമെന്ന് അറിയിച്ചിരുന്നു.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications