Paal Kozhukattai Recipe in Malayalam: വളരെ രുചികരം ഹെൽത്തിയുമായ പാൽ പിടി തയ്യാറാക്കാം പാൽ കൊഴുക്കട്ട വളരെ രസകരമാണ് കാണാനും കഴിക്കാനും. ഇഷ്ടമില്ലാത്ത ആരുമുണ്ടാവില്ല എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള കൊഴുക്കട്ട തയ്യാറാക്കാൻ വളരെ കുറച്ച് സമയം മാത്രം മതി ആദ്യം ചെയ്യേണ്ടത് പൊടി നന്നായിട്ട് കുഴച്ചെടുക്കണം ഇടിയപ്പത്തിന് കുഴക്കുന്ന പോലെ തന്നെ മാവ് ആദ്യം കുഴച്ചെടുക്കണം. ഇടിയപ്പത്തിന്റെ മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തതിനു
ശേഷം കുറച്ച് ചൂടുവെള്ളം ഒഴിച്ച് വേണം കുഴച്ചെടുക്കേണ്ടത്.. നന്നായി കുഴച്ചെടുത്ത് കഴിഞ്ഞാൽ പിന്നെ ഇത് ചെറിയ ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക, ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ച് അതിലേക്ക് കുറച്ച് അരിപ്പൊടി ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ചതിനു ശേഷം, ഇതൊന്നു തിളക്കാനായിട്ട് വയ്ക്കാം തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ഉരുളകൾ എല്ലാം ചേർത്ത് കൊടുക്കാം, ചേർത്ത് കൊടുത്തു നന്നായി തിളപ്പിക്കുക

തിളച്ചു കഴിയുമ്പോൾ അതിലേക്ക് കുറച്ചു കൂടി തേങ്ങാപ്പാൽ വേണമെങ്കിൽ ഒഴിച്ചു കൊടുക്കാം. നന്നായി കുറുകി വരുന്ന ഈ കൊഴുക്കട്ട എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്. വളരെ ഹെൽത്തിയും ടെസ്റ്റും ആണ് ഈ കൊഴുക്കട്ട ഈ കൊഴുക്കട്ട വെറുതെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ്, പഞ്ചസാര ചേർക്കാതെ കഴിക്കാൻ ആൾക്കാരും ഉണ്ട് അതുപോലെതന്നെ ഈ കൊഴുക്കട്ട പഞ്ചസാരയും ഉപ്പും അധികം ചേർക്കാതെ ചിക്കന്റെ കൂടെയൊക്കെ കഴിക്കുന്ന ഒത്തിരി ആൾക്കാരുണ്ട്.
ഹെൽത്തി ആയ ഒരു പഴയ കാല വിഭവം ആണ് ഈ കൊഴുക്കട്ട..പല നാടുകളിലും പല പേരാണ് ഈ കൊഴുക്കട്ടക്കുള്ളത് അതുപോലെതന്നെ തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. video credits : Kerala recipes by Nita.