പഴയ ഷർട്ട് ഇനി കത്തിച്ചു കളയല്ലേ.!! പഴയ ഷർട്ട് ഉണ്ടെങ്കിൽ ഇനി അലമാര വേണ്ട.!! ഞെട്ടിക്കുന്ന 5 ഉപയോഗങ്ങൾ | old shirt reusing hacks Malayalam
old shirt reusing hacks Malayalam വീട്ടിൽ നിന്നും പഴയ സാധനങ്ങൾ എടുത്ത് കളയുന്നത് നല്ലതാണ്. എന്നാൽ ഇനി മുതൽ അങ്ങനെ കളയുമ്പോൾ പഴയ ഷർട്ട് മാത്രം എടുത്ത് കളയല്ലേ. പിന്നെ അതൊക്കെ എന്ത് ചെയ്യും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് താഴെ കാണുന്ന വീഡിയോ. പഴയ ഷർട്ട് കൊണ്ടുള്ള അഞ്ചു ഉപയോഗങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. നിങ്ങൾക്കും ആകണ്ടേ വീട്ടിലെ സ്റ്റാർ?
കക്ഷത്തിന്റെ താഴെ ഭാഗത്ത് നിന്നും നേരെ വെട്ടിയെടുക്കുക. അത് പോലെ തന്നെ കോളറും രണ്ട് കയ്യും വെട്ടി തയ്യൽ ഇളക്കി എടുക്കണം. ഒപ്പം കട്ടിയുള്ള ഭാഗം വെട്ടി കളയുക. എന്നിട്ട് രണ്ട് വശവും തയ്ച്ച് മറിച്ചെടുത്താൽ നല്ലൊരു തലയിണ ഉറ തയ്യാറായി. ഇത് എങ്ങനെ എന്ന് വിശദമായി വിഡിയോയിൽ കാണിക്കുന്നുണ്ട്. ഇതേ സാധനം തന്നെ നാല് കോണുകളിലും വീഡിയോയിൽ കാണുന്നത് പോലെ തയ്ച്ചെടുത്താൽ തുണികൾ അടുക്കാൻ കഴിയുന്ന ഓർഗനൈസറും തയ്യാറാക്കാം.
ഇതു പോലെ കയ്യുടെ മൂന്നു ഭാഗങ്ങൾ കൂട്ടി തയ്ക്കുക. താഴത്തെ ഭാഗം മാത്രം തയ്ക്കരുത്. കോളർ മുറിച്ചു വച്ചിരിക്കുന്നത് എടുത്തിട്ട് സഞ്ചിയുടെ ചെവി ആക്കി ഉപയോഗിക്കാം.കയ്യുടെ വെട്ടി മാറ്റിയ ഭാഗം രണ്ടും നല്ല വശം ചേർത്ത് തയ്ച്ച് പതിച്ചടിക്കുക. എന്നിട്ട് മറിച്ചെടുത്താൽ നല്ലൊരു പേഴ്സ് തയ്യാർ.
കോളറിന്റെ അടിഭാഗം എടുത്താൽ കേബിൾ ഒക്കെ കെട്ടിവയ്ക്കാൻ ഉപയോഗിക്കാം.ഇങ്ങനെ ഒരു പഴയ ഹോൾ വീണതോ നിറം മങ്ങിയതോ ആയ ഷർട്ടിന്റെ ഒരു ഭാഗം പോലും കളയാതെ വീണ്ടും ഉപയോഗിക്കാൻ പാകത്തിന് തയ്യാറാക്കുന്ന വിദ്യ ഇനി നിങ്ങളും പരീക്ഷിക്കുമല്ലോ. അങ്ങനെ മിടുക്കിയായ വീട്ടമ്മ എന്ന് എല്ലാവരും നിങ്ങളെ പറയും.