ഈ ചിത്രത്തിലെ ആനകളുടെ എണ്ണം എത്ര? കാഴ്ച്ചക്കാരെ കുഴച്ചു മറിച്ച ചോദ്യവുമായി ഫോറസ്റ്റ് ഓഫീസർ സുശാന്ത നന്ദ.!!

ഈ ചിത്രത്തിലൂടെ സോഷ്യൽ മീഡിയ കാഴ്ച്ചക്കാരെ കൗതുകത്തിൻ്റെ മുനയിൽ നിർത്തിയിരിക്കുകയാണ്, ഫോറസ്റ്റ് ഓഫീസർ ആയ സുശാന്ത നന്ദ. ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇതിനു മുമ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും സുശാന്ത നന്ദ ചിത്രത്തിന് താഴെ അടിക്കുറുപ്പായി ചോദിച്ചിരിക്കുന്ന ‘ചിത്രത്തിൽ എത്ര ആനയുണ്ടെന്ന ചോദ്യമാണ് ‘ പ്രേക്ഷകർക്കിടയിൽ കൗതുകമായി മാറിയിരിക്കുന്നത്.

വൈൽഡ് ലെൻസ് എക്കോ ഫൗണ്ടേഷനാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ 2200 ൽ അധികം ലൈക്കും നിരവധി കമൻ്റുകളും ചിത്രത്തിന് ലഭിച്ചു. ഒറ്റ നോട്ടത്തിൽ നാല് ആനകളെ മാത്രമാണ് നമുക്ക് കാണുവാൻ കഴിയുക. ചിത്രം പോസ്റ്റ് ചെയ്തപ്പോൾ തന്നെ നിരവതി ആളുകളാണ് 4 എന്ന ഉത്തരവുമായി എത്തിയത്. എന്നാൽ സുശാന്തയുടെ മറുപടി ഇങ്ങനെയായിരുന്നു.

ഈ ഫോട്ടോയിൽ നിങ്ങൾക്ക് നാല് ആനകളെ മാത്രമാണ് കാണാൻ കഴിയുന്നതെങ്കിൽ നിങ്ങളുടെ കാഴ്ച്ച ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നായിരുന്നു. കമൻ്റുകൾക്ക് താഴെയായിരുന്നു സുശാന്ത മറുപടി നൽകിയത്. ഈ മറുപടി കണ്ടതോടെ പേക്ഷകർക്കിടയിൽ വീണ്ടും കൗതുകവും ആശങ്കയും ഉണർന്നു. തുടർന്ന് 5, 6, 7 എന്നിങ്ങനെ നിരവധി അക്കങ്ങൾ കമൻ്റായി എത്തി തുടങ്ങി. എന്നാൽ സത്യത്തിൽ ഈ ചിത്രത്തിൽ 7 ആനകളാണ് ഉള്ളത്.

ഈ ചിത്രത്തിൽ ഏഴ് ആനകളെ കണ്ടെത്താൻ വളരെ പ്രയാസം തന്നെയാണ്. ഇതു പോലെയുള്ള രസകരമായ ചിത്രങ്ങൾ പണ്ടും സോഷ്യൽ മീഡിയയിൽ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. ജനങ്ങൾ ഇങ്ങനെയുള്ള ചിത്രങ്ങളേയും ചോദ്യങ്ങളേയും ഇഷ്ടപ്പെടുന്നു എന്നതിൻ്റെ തെളിവായിട്ടാണ് ചിത്രത്തിനു താഴെ വന്നിരിക്കുന്ന ഈ കമൻറുകളിൽ നിന്നും നമുക്ക് മനസിലാക്കുവാൻ കഴിയുന്നത്