“ഊണ് കഴിഞ്ഞാൽ കേമമായിട്ട് ഒരു ഉറക്കം, അതിനു മുൻപ് ഒരു ഗ്ലാസ് രസം, അത് നിർബന്ധാ..” ഓർമയില്ലേ ഈ ബാലതാരത്തെ.. പുതിയ രൂപത്തിൽ നിവേദിത.!!!

വിരലിൽ എണ്ണാവുന്ന സിനിമകളിലൂടെയും പരസ്യചിത്രത്തിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവർന്ന ബാലതാരമാണ് ബേബി നിവേദിത. നിവേദിതയുടെ ഇപ്പോഴത്തെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

“ഊണ് കഴിഞ്ഞാൽ കേമമായിട്ട് ഒരുറക്കം. അതിന് മുൻപ് ഒരു ഗ്ലാസ് രസം അത് നിർബന്ധ” നിറപറയിലെ ഈ പരസ്യവുമായി പ്രേക്ഷകർക്ക് മുൻപിലെത്തിയ നിവേദിത എന്ന കൊച്ചുമിടുക്കിയെ പരസ്യചിത്രത്തിലൂടെ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണ്

‘പളുങ്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഇളയ മകളായിട്ടായിരുന്നു നിവേദിതയുടെ സിനിമയിലേക്കുള്ള വരവ്. ഭ്രമരം’, കാണാകൺമണി’, ‘മോസ് ആൻഡ് ക്യാറ്റ്’, ‘ഇന്നത്തെ ചിന്താവിഷയം’ എന്നിങ്ങനെ ആറോളം സിനിമകളിലും നിവേദിത അഭിനയിച്ചിട്ടുണ്ട്.

പിന്നീട് പഠനാവശ്യങ്ങൾക്കായി സിനിമയിൽ നിന്ന് വിട്ടുനിന്ന താരം ഇപ്പോൾ പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. 2009 ൽ പുറത്തിറങ്ങിയ ഭ്രമരം ആണ് അവസാനം അഭിനയിച്ച ചിത്രം. മികച്ച ബാലതാരത്തിനുള്ള അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചിരുന്നു.