തൈര് ചർമ്മത്തിന് നല്ലതെന്ന് തിരിച്ചറിഞ്ഞ നിലമോൾ ചെയ്തത് കണ്ടോ ? വീഡിയോ ഏറ്റെടുത്ത് ആരാധകർ | Nila baby latest viral news malayalam

Nila baby latest viral news malayalam : മലയാളിപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേർളി മാണി. കൈവെച്ച എല്ലാ മേഖലകളിലും തിളങ്ങുന്ന പേർളി അവതാരക, അഭിനേത്രി, വ്ളോഗര്‍ എന്നിങ്ങനെ പല മേഖലകളിലും കൈവെച്ച താരം തന്നെ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന പേളിക്ക് ആരാധകർ ഏറെയാണ്. എന്നാൽ ബിഗ്ബോസ് ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പേർളി

കൂടുതൽ പ്രേക്ഷകരുടെ ശ്രദ്ധ നേടി പ്രിയങ്കരിയായി മാറിയത്. പേർളിയെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഭര്‍ത്താവ് ശ്രീനീഷും മകൾ നിലയും. പേർളി മാണിയും ശ്രീനിഷും സോഷ്യൽ മീഡിയയിൽ സജീവമാണ്. താരകുടുംബത്തിന്റെ വിശേഷങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കുന്നത്. നിലയുടെ വീഡിയോകൾ നിമിഷനേരത്തിനുള്ളിലാണ് ആരാധകപ്രശംസ നേടുന്നത്. കഴിക്കാൻ നൽകിയ തൈര് കൊണ്ട് ഫേഷ്യൽ ചെയ്യുന്ന

നിലയുടെ വീഡിയോയാണ് താരം പങ്കുവച്ചത്. തൈര് ചർമ്മത്തിന് നല്ലതാണെന്ന് കുഞ്ഞുനില തിരിച്ചറിഞ്ഞപ്പോൾ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നില ബ്യൂട്ടി കോൻഷ്യസ് ആണെന്നും അമ്മയുടെ ബ്യൂട്ടി ടിപ്പ് മകൾ തിരിച്ചറിഞ്ഞു തുടങ്ങിയ കമ്മന്റസ് ആണ് പ്രേക്ഷകർ നൽകുന്നത്. എന്നത്തേയും പോലെ ഇന്നും കുട്ടി നിലയുടെ വീഡിയോ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായ ശ്രീനിഷ് ബിഗ്ബോസ് വീട്ടിൽ വെച്ചാണ് പേളിയുമായി പ്രണയത്തിലാവുന്നത്. ബിഗ്‌ബോസിൽ

ഈ പ്രണയം ഏറെ വിവാദം സൃഷ്ടിച്ചെങ്കിലും പ്രേക്ഷകർ ഒന്നടങ്കം ഇവരുടെ പ്രണയത്തെ ഏറ്റെടുക്കുകയായിരുന്നു. മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കുകയായിരുന്നു ഇവരുടെ പ്രണയം. അവരുടെ ക്യൂട്ട് മൊമെന്റുകൾ ചേർത്ത് പേളിഷ് പ്രണയത്തെ ആരാധകർ അടിച്ചുപൊളിച്ചു. ബിഗ്‌ബോസിന് അകത്തുള്ളവർ ഇതിനെ ഒരു ഗെയിം മാത്രമായാണ് കണ്ടത്. എന്നാൽ പുറത്തിറങ്ങി അധികം വൈകാതെ തന്നെ അവർ വിവാഹിതരാവുകയായിരുന്നു. ബിഗ് ബോസ് സീസൺ 1 -ലെ റണ്ണറപ്പ്‌ ആയിരുന്നു പേർളി.