അമ്പലമുറ്റത്ത് വച്ച് തുളസിമാല ചാര്‍ത്തി രജിസ്റ്റര്‍ വിവാഹം..!! നീയും ഞാനും സീരിയലിലെ വില്ലത്തി വിവാഹിതയായി..!! നടിയെ സ്വന്തമാക്കിയ നടന്‍ ആരെന്ന് കണ്ടോ ? Neeyum Njanum serial actress Lekshmy Nandan wedding

Neeyum Njanum serial actress Lekshmy Nandan wedding : മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതമായ താരമാണ് ലക്ഷ്മി നന്ദൻ. അവതാരികയായിട്ടായിരുന്നു താരത്തിൻ്റെ വരവ്. പിന്നീട് സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ‘നീയും ഞാനും’ എന്ന സീരിയലിലൂടെ സാന്ദ്ര എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ലക്ഷ്മി നന്ദൻ. ഇപ്പോഴിതാ താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറലായി മാറുന്നത്. താരത്തിൻ്റെ വിവാഹ ചിത്രമാണ് ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്.

വിഷ്ണു മോഹനാണ് താരത്തിനെ വരണമാല്യം ചാർത്തിയത്. വെള്ള നിറത്തിലുള്ള സാരിയണിഞ്ഞ് സിംപിളായ നെക്ലേസു മണിഞ്ഞ് സുന്ദരിയായാണ് താരം വിവാഹത്തിന് എത്തിയതെങ്കിൽ, വരൻ പച്ചക്കരയുള്ള മുണ്ടും വൈറ്റ് ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. തുളസിമാല അണിഞ്ഞുള്ള താരത്തിൻ്റെ ലളിതമായ വിവാഹത്തിൻ്റെ ചടങ്ങിൻ്റെ ഫോട്ടോകളാണ് ഇപ്പോൾ വൈറലായി മാറുന്നത്. താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻറുമായി എത്തിയിരിക്കുന്നത്. വിവാഹ ചിത്രങ്ങൾ

പകർത്തിയത് ഫോട്ടോഗ്രാഫർ സേതുസനലാണ്. വിവാഹിതയാകാൻ പോകുന്ന വിവരം ലക്ഷ്മി സോഷ്യൽ മീഡിയ വഴി നേരത്തെ തന്നെ പ്രേക്ഷകരെ അറിയിച്ചിരുന്നു. ചെറുപ്പം മുതലേ വിഷ്ണുവിനെ അറിയാമെന്നും താരം പറഞ്ഞിരുന്നു. എന്നാൽ ലൗവ് മാര്യേജ് അല്ലെന്നും,വീട്ടുകാരുടെ ഇഷ്ടപ്രകാരം നടന്ന വിവാഹമാണിതെന്നും താരം വെളിപ്പെടുത്തിയിരുന്നു. എംബിഎ ബിരുധദാരിയായ വിഷ്ണു പരസ്യചിത്രങ്ങളിലൊക്കെ അഭിനയിച്ചിരുന്നു.

12 എന്നൊരു മൂവിയിൽ വിഷ്ണു അഭിനയിച്ചിരുന്നെങ്കിലും വിഷ്ണുവിൻ്റെ രംഗങ്ങൾ എഡിറ്റായില്ലെന്നും താരം പറയുകയുണ്ടായി. വിഷ്ണുവിന് അഭിനയത്തോട് വലിയ താൽപര്യമാണെന്നും താരം അറിയിച്ചിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച വിവാഹ ഫോട്ടോ ആണ് വൈറലായി മാറുന്നത്. നിരവധി സുഹൃത്തുക്കളും താരങ്ങളും ലക്ഷ്മിക്കും വിഷ്ണുവിനും വിവാഹ ആശംസകൾ അറിയിച്ച് കമൻറുമായി പോസ്റ്റിന് താഴെ എത്തുകയും ചെയ്തു. താരത്തിൻ്റെ സീരിയൽ ആരാധകരും താരത്തിന് നല്ലൊരു വിവാഹ ജീവിതം ആശംസിച്ച് എത്തിയിട്ടുണ്ട്.