പാപ്പന്റെ മോള് ആള് പുലിയാണ് കേട്ടോ!! സഹോദരിയുടെ വിവാഹത്തില്‍ കിടിലൻ ഡാൻസുമായി നീത പിള്ള; | Neeta Pillai Shines In Sisters Marriage Malayalam news

Neeta Pillai Shines In Sisters Marriage Malayalam news : സഹോദരി മനീഷയുടെ വിവാഹ ചടങ്ങുകള്‍ ആഘോഷമാക്കുന്ന നീത പിള്ളയുടെ വീഡിയോയും ഫോട്ടോകളുമാണ് താരം ഇപ്പോള്‍ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. അനുജത്തി മനീഷയ്‍ക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളും ഇരുവരും കൈകളിൽ മെഹന്ദി അണിഞ്ഞു നിൽക്കുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ച് അതിസുന്ദരിയായി വിവാഹ ആഘോഷ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് നീത പങ്കുവച്ചത്. പൂമരം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് നീത പിള്ള. ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നായികയാണ് നീത. തൊടുപുഴ സ്വദേശിയായ നീത, റിട്ട. എൻജിനീയർ പി.എൻ. വിജയന്റെയും ഫെഡറൽ ബാങ്ക് മാനേജർ മഞ്ജുള ഡി. നായരുടെയും മകളാണ്. അനുജത്തി മനീഷ എൻവയൺമെന്റൽ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് കഴിഞ്ഞ് മെൽബണിൽ ജോലി ചെയ്യുകയാണ്. ഇഷാൻ തോമസ് ആണ് മനീഷയുടെ വരൻ.

ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ പാപ്പൻ എന്ന സിനിമയിൽ വിന്‍സി അബ്രഹാം എന്ന ഐപിഎസ് ഉദ്യോഗസ്ഥായായി ആണ് നീത അവസാനമായി വേഷമിട്ടത്. പാപ്പന്റെ മകളായുള്ള നീതയുടെ തിരിച്ചു വരവിനെ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഇരുകരങ്ങൾ നീട്ടി സ്വീകരിച്ചിരുന്നു. കുങ്ഫൂമാസ്റ്റർ എന്ന സിനിമയ്ക്കു വേണ്ടി ഒരു വർഷത്തോളം മാർഷ്യൽ ആർട്സ് പരിശീലനവും നീതു നേടിയിരുന്നു.

ചിത്രത്തിൽ വിസ്മയകരമായ പ്രകടനം തന്നെ നീത കാഴ്ച്ചവെച്ചു. അമേരിക്കയിൽ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യുന്ന സമയത്ത് ഹൂസ്റ്റണിൽ നടന്ന മിസ് ബോളിവുഡ് ബ്യൂട്ടി പേജന്റിൽ സെക്കൻഡ് റണ്ണർ അപ്പ് ആയിരുന്നു നീത പിള്ള. പൂമരത്തിലൂടെ തുടക്കം കുറിച്ച താരത്തിന് ഗംഭീരമായ അവസരങ്ങളായിരുന്നു പിന്നീട് മലയാള സിനിമയിൽ ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തൻ്റെ വ്യത്യസ്ത മേക്കോവറിലുള്ള പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.