വിവാഹം കഴിഞ്ഞ് 8 വർഷം.!! തന്റെ പ്രണയിനിയെ വെളിപ്പെടുത്തി നസ്രിയ | Nazriya with aleena alphonse photo goes viral
Nazriya with aleenaalphonse photo goes viral malayalam news : മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നസ്രിയ. സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് നായികയായും തിളങ്ങി. മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെയും യുവ താരങ്ങളുടെ എല്ലാം സിനിമകളിലൂടെ നസ്രിയ മലയാളത്തില്‍ സജീവമായി മാറി. നടൻ ഫഹദുമായുളള വിവാഹം കഴിഞ്ഞ് ഒരിടവേള എടുത്ത ശേഷമാണ് നസ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തിയത്.നടിക്ക് മോളിവുഡില്‍ തിരിച്ചു വരവിലും മികച്ച
വരവേല്‍പ്പാണ് ലഭിച്ചത്. നസ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തിയത് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. കൂടാതെ ട്രാന്‍സ്, മണിയറയിലെ അശോകന്‍ എന്നീ സിനിമകളിലും നസ്രിയ പ്രേക്ഷകർക്ക് മുൻപിൽ എത്തി. സോഷ്യല്‍ മീഡിയയിൽ വളരെ ആക്ടീവാകാറുളള താരമാണ് നസ്രിയ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഫഹദിന്റെ പുതിയ വിശേഷങ്ങൾ നസ്രിയയാണ് പങ്കുവെക്കാറുളളത്.ഇപ്പോൾ താരത്തിന്റെ പുതിയ

പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ഇത്തവണ നടി പങ്കുവെച്ചിരിക്കുന്നത് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയ്‌ക്കൊപ്പം എടുത്ത ചിത്രങ്ങളാണ്. താരം പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ച ക്യാപ്ഷൻ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ലവ്വർ എന്നാണ് അലീനയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ക്ക് നടി ക്യാപ്ഷന്‍ നല്‍കിയത്. നസ്രിയ മുൻപും അല്‍ഫോണ്‍സിന്റെ ഭാര്യയ്‌ക്കൊപ്പമുളള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നസ്രിയയുടെ
ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അലീന അല്‍ഫോണ്‍സ് നടിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. നസ്രിയ ആയിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിൽ എത്തിയ ആദ്യ ചിത്രം നേരത്തില്‍ നായികയായത്. മലയാളത്തിലും തമിഴിലുമായി എത്തിയ നിവിന്‍ പോളി ചിത്രത്തിലാണ് നസ്രിയ നായികായായി എത്തിയിരുന്നത്. നസ്രിയ നേരത്തിന് പുറമെ അല്‍ഫോണ്‍സ് പുത്രന്ന്റെ സംവിധാനത്തിൽ യുവ് എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലും അഭിനയിച്ചിരുന്നു.