നായ ഭക്ഷണം മോഷ്ടിക്കുന്നത് ക്യാമറയിൽ പകർത്തി യജമാനൻ.. ചിരി പടർത്തി രസികൻ ഭാവങ്ങളുമായി നായ 😂😂 വീഡിയോ.!!

വീട്ടിൽ മൃഗങ്ങളെ വളർത്തുകയെന്നത് വളരെ രസകരമായ കാര്യമാണ്. അവയെ ഓമനിച്ച് വളർത്തി ഭക്ഷണം കൊടുക്കുകയും കളിപ്പിക്കുകയുമൊക്കെ ചെയ്യുന്നത് നല്ലൊരു നേരം പോക്കാണ്. ഇന്ന് മിക്ക വീടുകളിലും എന്തെങ്കിലുമൊക്കെ മൃഗങ്ങളെ കാണാം.

വീടിൻറെ കാവൽക്കാരനായി അറിയപ്പെടുന്ന ഒരു മൃഗമാണ് നായ. യജമാനനെ ഏറ്റവുമധികം ബഹുമാനിക്കുന്ന മൃഗം. ഭക്ഷണം മോഷ്ടിക്കുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

അടുക്കളയിൽ മേശപ്പുറത്തായി മൂടി വെച്ച ഭക്ഷണം നായ കാണുന്നു. ഇരുകാലുകളിൽ നിന്ന് മുൻകാലുകൊണ്ട് ആ പാത്രം നായ എടുക്കുന്നുണ്ട്. വായിലെടുത്ത് നിൽക്കുമ്പോഴാണ് യജമാനൻ ക്യാമറയുമായി നിൽക്കുന്നത് കാണുന്നത്.

യജമാനൻ കണ്ടു എന്ന് മനസിലാകുമ്പോഴുള്ള നായയുടെ മുഖഭാവമാണ് ഏറ്റവും രസകരം. പാത്രം താഴെയിടണോ അതോ അതുമായി പോകണോ എന്ന സംശയത്തിലാണ് നായ നിൽക്കുന്നത്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Internetous