സാക്ഷാൽ നയൻതാര വരെ തോറ്റു പോകുമല്ലോ എന്ന് സോഷ്യൽ മീഡിയ.. ഡോറയിലെ നയൻതാരയായി തകർത്തഭിനയിച്ചു കണ്മണിക്കുട്ടി… പൊളിച്ചു എന്ന് ആരാധകരും.!!

പാട്ടും ഡാൻസും അഭിനയവും ഒക്കെയായി സോഷ്യൽ മീഡിയകീഴടക്കുന്ന കുട്ടിത്താരങ്ങൾ നിരവധിയാണ്. എന്നാൽ ഇക്കൂട്ടത്തിൽ ആരാധകരുടെ കണ്ണിലുണ്ണിയാണ് കൺമണി കുട്ടിയെന്ന കിയാര. നടി മുക്തയുടെയും പിന്നണി ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുടെയും മകളാണ് കണ്മണി. പാട്ടും ഡാൻസും അഭിനയവും ഒക്കെയായി ഒരു സർവ്വകലാവല്ലഭ ആണ് കണ്മണി. കൺമണി കുട്ടിയുടെ

വീഡിയോ റീലുകൾക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയും മുക്തക്കൊപ്പം ഉള്ള വീഡിയോ റീലുകളിലൂടെയും ആണ് കൺമണിയെ മലയാളികൾ ആദ്യം പരിചയപ്പെടുന്നത്. മുക്തയും കണ്മണിയും ഒരുമിച്ചു ചെയ്യുന്ന വീഡിയോ റീലുകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗം ആകാറുണ്ട്. അഭിനയത്തിലും നൃത്തത്തിലും അമ്മയെ കടത്തിവെട്ടും എന്നാണ് ആരാധകരുടെ പക്ഷം.

തീർന്നില്ല അഭിനയത്തിലും നൃത്തത്തിലും മാത്രമല്ല കണ്മണി തൻറെ കഴിവ് തെളിയിച്ചിട്ടുള്ളത്. ഇളയമ്മ റിമി ടോമിയെ പോലെ പാട്ടിലും ബഹു മിടുക്കിയാണ് കണ്മണി. കൺമണിയുടെ പാട്ടുകൾക്ക് ഏറെ ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് കണ്മണിയുടെ മറ്റൊരു വീഡിയോ റീൽ. ബിഗ് സ്ക്രീനിൽ നയൻതാര അഭിനയിച്ച് തകർത്ത ഡോറ എന്ന ചലച്ചിത്രത്തിലെ രംഗമാണ് കണ്മണി അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നത്. മുക്തയാണ് തൻറെ ഇൻസ്റ്റപേജിലൂടെ വീഡിയോ

ആരാധകരുമായി പങ്കുവച്ചത്. മൈ ലിറ്റിൽ കണ്മണി എന്ന കുറിപ്പോടെയാണ് മുക്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കൺമണിയെ അഭിനന്ദിച്ചുകൊണ്ട് കമൻറുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കുട്ടി നയൻതാര തന്നെ, പൊളിച്ചടുക്കി തുടങ്ങി നിരവധി കമൻറുകൾ ആണ് ആരാധകർ രേഖപ്പെടുത്തിയിട്ടുള്ളത്. ഏതായാലും പതിവുപോലെ ഇക്കുറിയും കണ്മണിയുടെ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications