ഇവരാണ് എന്റെ ലോകം.!! സിനിമ ലോകത്തെ ഏറ്റവും പവർഫുൾ ലേഡി നയൻതാരയുടെ കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം അറിഞ്ഞോ ? Nayanthara share new happiness with family
Nayanthara share new happiness with family: ഒരു തെന്നിന്ത്യൻ നടിയാണ് നയൻതാര. നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്കും നയൻതാരയെ വളരെയധികം ഇഷ്ടമാണ്. മലയാള സിനിമയിലൂടെയാണ് താരം ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്.മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയായ
മനസ്സിനക്കരെ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം എടുത്തു പറയേണ്ടതാണ്. മലയാള ചിത്രങ്ങളായ വിസ്മയത്തുമ്പത്ത്,നാട്ടുരാജാവ്, ഭാസ്കർ ദ റാസ്കൽ,പുതിയ നിയമം, ലൈഫ് ഓഫ് ജോസൂട്ടി, എന്നിവയിലും താരം വേഷം ഇട്ടിട്ടുണ്ട്. കൂടാതെ തമിഴ് ചിത്രങ്ങളായ ചന്ദ്രമുഖി, ഗജനി, ബില്ല,യാരടി നീ മോഹിനി, എന്നിവ താരത്തിന്റെ ഹിറ്റ് ചിത്രങ്ങളിൽ ചിലതാണ്. മികച്ച നടിക്കുള്ള ആന്ധ്ര സർക്കാറിന്റെ അവാർഡ് ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ താരത്തിന്റെ
അഭിനയത്തിന് ലഭിച്ചിട്ടുണ്ട്. ലേഡീ സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ് താരം. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവെക്കാൻ നയൻതാര മടിക്കാറില്ല. താരത്തിന്റെ ഭർത്താവാണ് നടനും സംവിധായകനുമായ വിഘ്നേഷ് ശിവൻ. ഇരുവരും പ്രണയ വിവാഹമായിരുന്നു. ഇവർ ഇരുവരുടെയും വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു. 2022 ലാണ് ഇവർ വിവാഹിതരായത്.
ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്. ഉയിരും, ഉലകവും. സറോഗസിയിലൂടെ ആണ് താരത്തിന് ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. ഈ വാർത്തയും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ താരം പങ്കുവെക്കുന്ന ചിത്രങ്ങളിൽ അധികവും തന്റെ കുടുംബത്തോടൊപ്പം ഉള്ളവയാണ്. ഇപ്പോഴിതാ വീണ്ടും താരം പങ്കുവെച്ച മറ്റൊരു ചിത്രമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. വിഘ്നേശിനും മക്കൾക്കും ഒപ്പമുള്ള താരത്തിന്റെ ചിത്രമാണിത്. ”Mine ”എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച ചിത്രത്തിന് താഴെ ഇതിനോടകം തന്നെ നിരവധി ആരാധകർ കമന്റുകൾ പോസ്റ്റ് ചെയ്തു കഴിഞ്ഞു.