വെറും 30 ദിവസത്തിനുള്ളിൽ സാക്ഷാത്കരിക്കപ്പെട്ടു.!! തന്റെ സ്വപ്ന ഓഫീസ് മന്ദിരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു നയൻ‌താര | Nayanthara new office photos

Nayanthara new office photos: തെന്നിന്ത്യൻ സിനിമാലോകം അടക്കിവാഴുന്ന നടിമാരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് നയൻതാര. ലേഡി സൂപ്പർസ്റ്റാർ എന്നാണ് നയൻതാരയെ വിശേഷിപ്പിക്കുന്നത്. സിനിമ ലോകത്ത് മാത്രമല്ല ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ നയൻതാരക്ക് സാധിച്ചിട്ടുണ്ട്. സംവിധായകനും നടനുമായ വിഘ്നേഷ് ശിവൻ ആണ് നയൻതാരയുടെ ഭർത്താവ്.

താരത്തിനും ഭർത്താവ് വിഘ്നേശ്വനും രണ്ടു ആൺ കുഞ്ഞുങ്ങൾ ആണ്. ഉയിൽ എന്നും ഉലഗ് എന്നും ആണ് മക്കളുടെ പേര്. താരത്തിന്റെ എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. നയൻതാരയുടെ പുത്തൻ ചിത്രങ്ങൾക്ക് ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാനുള്ളത്.

9 സ്കിൻ എന്ന പുതിയ ബ്യൂട്ടി ബ്രാൻഡ് എടുത്താണ് താരം ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ താരത്തിന് ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത് പുതിയ ഒരു ഓഫീസിന്റെ പണിപ്പുരയിൽ എന്നുള്ള ചിത്രങ്ങളാണ്. തമിഴ്നാട്ടിലെ ചെന്നൈയിലുള്ള തന്റെ പോയസ് ഗാർഡനിലെ വസതിയുടെ മുകൾ ഭാഗത്തായിട്ടാണ് താരം തന്നെ പുതിയ ഓഫീസ് തുടങ്ങുന്നത്.

പങ്കുവെച്ച ചിത്രത്തിന് താഴെയായി നയൻതാര കുറിച്ച വാക്കുകൾ ഇങ്ങനെ.”The magical journey of a vision to it’s creation, crafting our dream office. Sooo much love to this gem @nikhitaareddy for always doing the impossible and literally making this dream come true in 30 days! You are just the best it was truly an unforgettable n the most joyful experience making this space together Big hug to your team at @the_storeycollective for making sure everything was done to perfection!”