അച്ഛനും അമ്മയും മാത്രമായിരുന്നു എനിക്ക് സപ്പോർട്ട്.!! ഡാൻസ് സ്കൂളിനെതിരെ സ്റ്റേ വന്നു; പ്രതിസന്ധികളെ അതിജീവിച്ച കഥ പറഞ്ഞ് നവ്യ | Navya Nair about her Dance School
Navya Nair about her Dance School: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികാ താരമാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മികച്ച അഭിനയ മികവും കൊണ്ട് തൊണ്ണൂറുകളിൽ നിറഞ്ഞു നിന്ന നവ്യയോട് മലയാളികൾക്ക് ഒരു പ്രത്യക ഇഷ്ടം തന്നെയാണ് ഉള്ളത്. നവ്യയുടെ പേര് കേൾക്കുമ്പോഴേ നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കൃഷ്ണഭക്തയായ നാടൻ സുന്ദരിയെ ആണ് എല്ലാവർക്കും ഓർമ വരുക.
സ്കൂൾ യുവജനോത്സവ വീഥികളിൽ നിന്ന് സിനിമയിലേക്ക് എത്തിപ്പെട്ട താരത്തിന്റെ ആദ്യ ചിത്രം ഇഷ്ടം ആയിരുന്നു. ദിലീപിന്റെ നായികയായി സിനിമയിലേക്ക് എത്തിയ താരം നിരവധി ചിത്രങ്ങൾ ചെയ്ത് കൊണ്ട് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി പെട്ടന്ന് തന്നെ മാറുകയും ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ രണ്ട് തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട താരം കൂടിയാണ് നവ്യ നായർ.
വിവാഹത്തിന് ശേഷം ഒരു ചെറിയ ഇടവേള എടുത്തു എങ്കിലും ഒരു വൻ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയതും. അനുഗ്രഹീതയായ ഒരു ക്‌ളാസിക്കൽ ഡാൻസർ കൂടി ആയ താരത്തിന് ഡാൻസ് പെർഫോമൻസുകളും ഡാൻസ് പഠിപ്പിക്കലും ഒക്കെയായി തിരക്ക് പിടിച്ച ഒരു ജീവിതമാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപോഴിതാ തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമായ മാതങ്കി എന്ന
ഡാൻസ് അക്കാദമിയുടെ വിശേഷങ്ങൾ പങ്ക് വെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം. കലയുടെ ദേവിയായ സരസ്വതി ദേവിയുടെ മറ്റൊരു പേരാണ് മാതങ്കി. രണ്ട് വർഷം മുൻപ് തുടങ്ങിയ ഈ നൃത്തവിദ്യാലയം നവ്യയുടെ വീടിനോട് ചേർന്ന് തന്നെയാണ് പണി കഴിപ്പിച്ചിരിക്കുന്നത്. നിരവധി വിദ്യാർത്ഥികൾ നൃത്തം അഭ്യസിക്കുന്ന മാതങ്കി തന്റെ വലിയൊരു സ്വപ്നം ആയിരുന്നു എന്നും. നന്ദനവും ബലമാണിയെയും ഒക്കെ സമ്മാനിച്ച സാക്ഷാൽ കൃഷ്‌ണൻ തനിക്ക് തന്ന സമ്മാനമാണ് ഇതെന്നും താരം കൂട്ടിച്ചേർത്തു.