നാരങ്ങയുടെ തോട് കൊണ്ടുള്ള കിച്ചൻ ടിപ്സ്.. വളരെയേറെ ഉപകാരപ്രദമായ 10 കിച്ചൻ ടിപ്സ്.!!

നാരങ്ങയുടെ തോട് പലപ്പോഴും പലരും കളയാറാണ് പതിവ്. ഇത് നമുക്ക് കളയാതെ അടുക്കളയിൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. ആദ്യത്തേത് അടുക്കളയിലെ വൃത്തികേടായി പൊട്ട മണത്തോട് കൂടി ഉള്ള സിങ്ക് നമുക്ക് നാരങ്ങയുടെ തോട് ഉപയോഗിച്ച് വൃത്തിയാക്കാം.

നാരങ്ങയുടെ തോലുകൊണ്ട് വളരെ എളുപ്പത്തിൽ നമുക്ക് അച്ചാർ തയ്യാറാക്കിയെടുക്കാവുന്നതാണ്. നാരങ്ങയുടെ തൊലി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് ഈർപ്പമില്ലാത്ത ഒരു ഗ്ലാസ് കണ്ടെയ്നറിലാക്കി വെച്ച് അതിലേക്ക് ഉപ്പ്, നാരങ്ങാനീര് ചേർത്ത് വെച്ച് പത്തു ദിവസത്തിനുശേഷം അച്ചാർ ഉണ്ടാക്കാവുന്നതാണ്.

നാരങ്ങയുടെ തോലുകൊണ്ട് പാത്രം കഴുകുന്ന ജെൽ ഉണ്ടാക്കാവുന്നതാണ്. നാരങ്ങയുടെ തോൾ ചെറുതാക്കി അരിഞ്ഞ് അതിലേക്ക് ഒരു നാരങ്ങയും കൂടി ചേർത്ത് വേവിക്കുക. ഇത് നല്ലതുപോലെ അരച്ചെടുത്തുന്നതിനു ശേഷം അരിപ്പ ഉപയോഗിച്ച് അരിക്കുക.

ഇതിലേക്ക് ഉപ്പ് ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. ചൂട് മാറിയതിനുശേഷം ഇതിലേക്ക് ഉപ്പ്, ബേക്കിംഗ് സോഡാ ഇവ ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് ഒരുസ്പൂൺ ഏതെങ്കിലും ഡിഷ് വാഷ് ചേർത്ത് മിക്സ് ചെയ്ത് ബോട്ടിലിൽ ആക്കി ഉപയോഗിക്കാവുന്നതാണ്. credit : Ishal’s world