ഒരു പിടി മുതിര മതി മുട്ടുവേദന മാറാൻ.. മുട്ടുവേദനക്ക് പരിഹാരം.!!

മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുട്ടുവേദന. മുതിര ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഈ വേദനകളൊക്കെ മാറ്റാവുന്നതാണ്. ഇതിനായി ഒരുപിടി കല്ലുപ്പും ഒരു പിടി മുതിരയും കൂടി ചൂടാക്കി എടുക്കുക. പഴയ ഏതെങ്കിലും പാത്രങ്ങൾ ഉപയോഗിച്ച് ചൂടാക്കി എടുക്കാവുന്നതാണ്.

പാത്രം ചൂടാക്കിയതിനുശേഷം മാത്രം മുതിരയും ഉപ്പും ഇടുക. മുതിര ഇതിലേക്ക് ഇട്ടുകഴിഞ്ഞാൽ ഈർപ്പം തോന്നും. ഈ ഈർപ്പമൊക്കെ വറ്റി കഴിഞ്ഞാൽ മുതിര ഡ്രൈ ആയി വറുത്ത മണം വരും. ഈ വറുത്ത മുതിര ഒരു കോട്ടൻറെ തുണിയിലേക്കിട്ട് കിഴി കെട്ടിയെടുക്കുക.

ഇത് ചൂടോടെ തന്നെ എവിടെയാണോ വേദനയുള്ളത് ആ ഭാഗത്ത് ചൂടുപിടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഒരുവിധം വേദനയൊക്കെ മാറും. ഇതിൻറെ കൂടെ ചെറുലയുടെ ഇല തിളപ്പിച്ച വെള്ളം കുടിക്കുക. നീർക്കെട്ട് മാറുന്നതിന് ചെറുള തിളപ്പിച്ച വെള്ളം വളരെ ഉപകാരപ്രദമാണ്.

കൂടാതെ മുതിരക്കഷായം വെച്ച് കുടിച്ചാലും ഒരു വിധം വേദനകളെല്ലാം മാറിക്കിട്ടും. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : PRS Kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications