ആദ്യം കണ്ടപ്പോൾ നടിയോടുള്ള ആരാധന.!! പിന്നെ അങ്ങോട്ട് നിർത്തേണ്ടി വന്നിട്ടില്ല; പ്രിയതമന് പിറന്നാള്‍ ആശംസിച്ച് മുക്ത | Muktha shared old photos

അച്ഛൻ ഉറങ്ങാത്ത വീട് എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് തെന്നിന്ത്യൻ സിനിമയുടെ നിറസാന്നിധ്യമായി മാറിയ താരമാണ് മുക്ത. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം തെന്നിന്ത്യൻ സിനിമയിലെ അഭിവാജ്യ ഘടകമായി മാറിയത്. മലയാളം, തമിഴ് ഭാഷകളിൽ അടക്കം ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയ

താരം വളരെ നാളുകൾക്ക് ശേഷമാണ് ഇപ്പോൾ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്നത്. അഭിനയരംഗത്ത് നിന്ന് വിവാഹത്തോടെ പിൻവാങ്ങിയ താരം മകൾ കിയാരയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ സജീവമായത്. ഗായിക റിമിടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ കഴുത്തിൽ മിന്ന് ചാർത്തിയിരിക്കുന്നത്. സന്തോഷകരമായ കുടുംബജീവിതവുമായി

മുന്നോട്ടു പോകുന്ന താരം തന്റെ കുടുംബ വിശേഷങ്ങളും കുടുംബത്തിലെ സന്തോഷങ്ങളും ഒക്കെ അടിക്കടി സോഷ്യൽ മീഡിയ വഴി ആരാധകരിലേക്ക് എത്തിക്കാറുണ്ട്. ഇന്ന് പരസ്യചിത്രങ്ങളിലും ടെലിവിഷൻ റിയാലിറ്റി ഷോകളിലും ഒക്കെ അതിഥിയായി താരം തിളങ്ങാറും ഉണ്ട്. മുക്തയെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങൾ ഒക്കെ റിമിടോമിയിലൂടെയും പലപ്പോഴും പുറത്തുവരാറുണ്ട്. ഇപ്പോൾ മുക്ത തന്റെ സോഷ്യൽ മീഡിയ

പേജിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. തൻറെ പ്രിയപ്പെട്ടവൻ റിങ്കു ടോമിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആണ് രസകരമായ ഒരു പോസ്റ്റ് താരം പങ്കുവെച്ചിരിക്കുന്നത്. ഫസ്റ്റ് ഫോട്ടോ എന്ന ക്യാപ്ഷനോടൊപ്പം തുടങ്ങുന്ന പോസ്റ്റിൽ ഇങ്ങനെ പറയുന്നു… പണ്ട് ദുബായിൽ ഒരു പരിപാടിക്കിടയിൽ വെച്ച് അവിചാരിതമായി കണ്ടപ്പോൾ ഏട്ടൻ ചോദിച്ചു, ഒരു ഫോട്ടോ എടുത്തോട്ടെ. അപ്പോൾ ഞാൻ.. പിന്നെന്താ എടുത്തോളൂ. പിന്നീട് ഇങ്ങോട്ട് നിർത്തേണ്ടി വന്നിട്ടേയില്ല എന്നാണ് ചിത്രത്തിനൊപ്പം താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്.

View this post on Instagram

A post shared by Muktha (@actressmuktha)