ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹമായിനിൽക്കുന്നതിന് നന്ദി.!! റിമിയെ കുറിച്ച് മുക്തപറഞ്ഞത് കേട്ടോ ? | Muktha share new happiness with Rimy Tomy
Muktha share new happiness with Rimy Tomy : മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് ആളുകളുടെ ശ്രദ്ധ നേടിയ താരമാണ് മുക്ത. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ സജീവമായിരുന്ന താരം ഇന്ന് അഭിനയത്തിൽ സജീവമല്ലെങ്കിലും ബിസിനസും യൂട്യൂബ് ചാനലും ഒക്കെയായി കരിയറിൽ തിളങ്ങി നിൽക്കുകയാണ്. അഭിനേത്രി എന്നതിലുപരി
മുക്തയെ ആളുകൾ അടുത്തറിഞ്ഞത് റിമി ടോമിയുടെ നാത്തൂൻ എന്ന പേരിലാണ്. റിമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ കഴുത്തിൽ മിന്നു ചാർത്തിയിരിക്കുന്നത്. നാത്തൂന്മാർ തമ്മിലുള്ള സ്നേഹത്തേക്കാൾ അധികം സഹോദരിമാരെ പോലെയാണ് തങ്ങൾ എന്ന് പലപ്പോഴും മുക്തയും റിമിയും തുറന്നു പറഞ്ഞിട്ടുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ മുക്ത ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
ആദ്യം മകളുടെ ചിത്രങ്ങളാണ് മുക്ത സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതു കാണുന്നവർ കുഞ്ഞിൻറെ ആദ്യകുർബാന ചടങ്ങ് ആണോ എന്ന് നിരവധി സംശയം ഉന്നയിക്കുന്നുണ്ടെങ്കിലും താഴേക്ക് പോകുമ്പോൾ തന്റെ ബന്ധുവിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ വിശേഷങ്ങൾ ആണ് അവയെന്ന് വ്യക്തമാകുന്നു. 70 വർഷങ്ങൾക്ക് മുൻപ് കുടുംബത്തിൽ ജനിച്ച റോസ് എന്ന റോസ്‌ലി ആന്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ വിശേഷങ്ങൾ ആണ്
മുക്ത തൻറെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 70 വർഷക്കാലയളവിലെ റോസിലിയുടെ ജീവിതയാത്രയും പിന്നീട് മഠത്തിൽ ചേർന്നതും ഒക്കെ വളരെ വിശദമായി തന്നെ മുക്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് പള്ളിയിൽനിന്ന് കുടുംബാംഗങ്ങളോടും വൈദികന്മാർക്കും ഒപ്പം ഇരിക്കുന്ന റോസ്‌ലി ആന്റിയുടെ ചിത്രവും മുക്ത തൻറെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ നാത്തൂനായ റിമിടോമിക്കൊപ്പം ഇരിക്കുന്ന ചിത്രവും അടിപൊളി ഒരു ക്യാപ്ഷനോടെ താരം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് കണ്ട് നിരവധി പേരാണ് മുക്തയുടെ കുടുംബത്തിലെ പുതിയ സന്തോഷത്തിൽ പങ്കുചേർന്നിരിക്കുന്നത്. നിരവധി പേർ കമന്റുമായി രംഗത്ത് എത്തുകയും ചെയ്തു.