മുഖക്കുരുവിന് വിട.. മുഖക്കുരു പെട്ടെന്ന് മാറാൻ എളുപ്പവഴി, ഇങ്ങനെ ചെയ്തു നോക്കൂ.!!

മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. പലരുടെയും ഒരു സ്വഭാവമാണ് മുഖക്കുരു പൊട്ടിക്കുന്നത്. മുഖക്കുരു പൊട്ടിക്കുന്നത് പലപ്പോഴും മുഖത്ത് അണുബാധ വരുന്നതിനും തൊലിയിൽ പാടുകൾ അവശേഷിക്കുകയും ചെയ്യും.

മുഖത്തിൻറെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ചൂടും തണപ്പും മാറി മാറി പരീക്ഷിക്കുന്നത് മുഖക്കുരു ഉണ്ടാക്കുന്ന അസ്വസ്ഥത മാറാൻ സഹായിക്കും. ദിവസവും രണ്ടുതവണ ഐസ്‌ക്യൂബ് മുഖത്ത് ഒരു ടവ്വലിൽ കെട്ടി അമർത്തിവെക്കുക.

ഇതുപോലെ തന്നെ ചൂട് വെക്കുന്നതും മുഖക്കുരു മൂലമുള്ള വേദനയും വീക്കവും കുറക്കാൻ സഹായിക്കും. ചൂടുള്ള വെള്ളത്തിൽ മുക്കിയ വൃത്തിയുള്ള തുണി മുഖക്കുരു ഉള്ള ഭാഗത്ത് അമർത്തി വെക്കുക. ഇത് പത്തു മുതൽ പതിനഞ്ചു മിനിട്ടു വരെ ചെയ്യണം.

തൊലി നന്നായി വൃത്തിയാക്കിയശേഷം സ്കിൻ സ്പെഷ്യലിസ്റ്റുകൾ നിർദേശിച്ച ഓയിൻമെന്റുകൾ പുരട്ടാവുന്നതാണ്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Kairali Health