ഉലുവയുടെ കൂടെ ഇത് രണ്ടും ചേർത്ത് തേച്ചാൽ ചുരുളൻ മുടി പോലും തഴച്ചുവളരും.. വീഡിയോ കാണാം.!!

കേശസൗന്ദര്യത്തിനും വളർച്ചക്കും എല്ലാം നല്ലൊരു ഔഷധമാണ് ഉലുവ എന്ന് എല്ലാവര്ക്കും അറിയാം. നീണ്ട മുടിക്ക് മാത്രമല്ല ചുരുളൻ മുടി വരെ തഴച്ചുവളരാനും മുടിക്ക് തിളക്കം കിട്ടുന്നതിനുമുള്ള നല്ലൊരു മാർഗമാണ് ഉലുവ ഉപയോഗിക്കുന്നത്.

മുടി വളർച്ചക്ക് വേണ്ടി ഉലുവ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് നോക്കാം. ഇതിനായി ഉലുവ വെള്ളത്തിലിട്ട് കുതിർത്തുക. തലേന്ന് രാത്രി കുതിരാൻ വെക്കുകയാണെങ്കിൽ പിറ്റേ ദിവസം ഉപയോഗിക്കാവുന്നതാണ്. ഇത് അരച്ചെടുക്കാം.

അരച്ചെടുക്കുമ്പോൾ അതിലേക്ക് കറ്റാർ വാഴ ചേർക്കാവുന്നതാണ്. കറ്റാർവാഴ മുറിച്ച ഭാഗം കുത്തിവെക്കുക. ഇതിലെ മഞ്ഞ ലിക്വിഡ് പോകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കറ്റാർവാഴയുടെ ജെൽ, കഞ്ഞിവെള്ളം, കുതിർത്ത ഉലുവ ഇവ ചേർത്ത് അരക്കുക.

കഞ്ഞിവെള്ളം ഉപ്പിടാത്തത് എടുക്കാൻ ശ്രദ്ധിക്കുക. എണ്ണയിടുന്നവർ ആണെങ്കിൽ എണ്ണ തലയിൽ തേച്ചതിനുശേഷം ഈ മിശ്രിതം തേക്കാവുന്നതാണ്. അര മണിക്കൂർ എങ്കിലും തലയിൽ ഈ മിക്സ് ഇടണം. അങ്ങനെ ചെയ്യുകയാണെങ്കിൽ തീർച്ചയായും മുടി തഴച്ച് വളരും. credit : MS Easy World