കരിഞ്ചീരക എണ്ണ ഉപയോഗിച്ച് നോക്കൂ.. കഷണ്ടിയും മുടികൊഴിച്ചിലും മാറിനില്‍ക്കും.!!

മുടി വളരുന്നതിന് കരിംജീരകം വളരെ നല്ല ഔഷധമാണ്. തലമുടി നടക്കുക എന്നത് 50 വയസ്സ് കഴിഞ്ഞവരിലാണ് സാധാരണയായി കാണാറുള്ളത്. എന്നാൽ ഇന്ന് കൊച്ചുകുട്ടികളുടെ വരെ മുടി നരച്ചിരിക്കുന്നത് കാണാം. വിറ്റാമിൻ അടങ്ങിയ ഭക്ഷണത്തിൻറെ കുറവാണ് ഇതിന് കാരണം.

മുടി കൊഴിച്ചിലിനും അകാലനിരക്കുമുള്ള ഒരു പരിഹാരമാണ് കരിംജീരക എണ്ണ. ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. അതിനായി ശുദ്ധമായ വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുക. എണ്ണ നല്ലതുപോലെ തിളച്ചതിന് ശേഷം ഇതിൽ 2 tsp ഉലുവ പൊടിച്ച് ചേർത്തുകൊടുക്കുക.

ഉലുവയിൽ നിക്കോട്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഈ എണ്ണയിലേക്ക് കരിംജീരകം പൊടിച്ച് ചേർക്കുക. മുടിയിലുള്ള ബ്ലാക്ക് പിഗ്മെന്റ്സ് നശിക്കുമ്പോഴാണ് മുടി നരക്കുന്നത്. കരിംജീരകത്തിന് ബ്ലാക്ക് പിഗ്മെന്റസിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള കഴിവുണ്ട്.

ഈ എണ്ണ നല്ലതുപോലെ തിളപ്പിക്കുക. ഇതിലേക്ക് മൈലാഞ്ചി ചേർക്കുക. നന്നായി തിളപ്പിച്ച് തീ ഓഫാക്കി ഒരു രാത്രി മുഴുവൻ അടച്ച് വെക്കുക. ഇത് പിറ്റേദിവസം വെയിലത്ത് വെച്ച് ഉരുക്കിയതിന് ശേഷം അരിച്ച് ഉപയോഗിക്കാവുന്നതാണ്. credit : Kairali Health

We would like to show you notifications for the latest news and updates.
Dismiss
Allow Notifications