അമ്മയാവാൻ പോവുകയാണ്.. സന്തോഷവാർത്ത പങ്കുവെച്ച് മൃദുല വിജയ്.. മൃദുലയുവയുടെ ജീവിതത്തിൽ വലിയൊരു സന്തോഷ വാർത്ത.!!

സോഷ്യൽ മീഡിയ വഴി രണ്ട് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ആണ് പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട മൃദുല യുവ വന്നിട്ടുള്ളത്. ഒന്നാമത്തെ ചിത്രം പ്രർഗ്നൻസി കിറ്റ് കാണിച്ചുകൊണ്ടും, രണ്ടാമത്തെ ചിത്രം അമ്മ ഭക്ഷണം വാരി കൊടുക്കുന്ന ചിത്രം. ഈ രണ്ടു ചിത്രവും കാണിക്കുന്നത് നമുക്ക് വളരെയധികം സന്തോഷം തരുന്ന വാർത്തകളിലേക്ക് ആണ്. ഇതിനിടയിൽ പല തവണ സോഷ്യൽ മീഡിയയിൽ മൃദുല അമ്മ ആയി

എന്ന വാർത്തകൾ വന്നെങ്കിലും അതിന് തക്കതായ മറുപടി കൊടുത്തിട്ടുണ്ട് മൃദുലയും യുവയും എന്നാൽ താങ്കളുടെ സന്തോഷ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഇപ്പോൾ വളരെയധികം സന്തോഷത്തോടെ ഇൻസ്റ്റഗ്രാം വഴിയാണ് അവർ നമുക്ക് പങ്കിട്ടിരിക്കുന്നത്. സീരിയലുകളിലൂടെ വീട്ടിലെ പ്രിയങ്കരി ആയി മാറിയ ഒരു നടിയായിരുന്നു മൃദുല, അതുപോലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെ നമ്മുടെ ഹൃദയം കൈയടക്കിയ മൃദുലയെ നേരത്തെ പ്രേക്ഷകർക്ക് അറിയാവുന്നതാണ്.

കല്യാണത്തിന് ശേഷം ഒത്തിരി ഗോസിപ്പുകൾ വന്നിട്ടുണ്ടെങ്കിലും അതിനൊക്കെ മറുപടികൊടുക്കാൻ മടി കാണിക്കാത്ത സെലിബ്രിറ്റീസ് ആണ് മൃദൂലയും യുവയും. മൃദുലയുടെ അനിയത്തിയും പ്രെഗ്നന്റ് ആണ് എന്നൊരു സന്തോഷ വാർത്തയും കുറച്ചു നാൾ മുൻപ് നമ്മൾ അറിഞ്ഞതാണ്. മൃദുലയുടെ അമ്മ ഭക്ഷണം വാരി കൊടുക്കുന്ന ഒരു ചിത്രം കൂടി നമ്മൾ കാണാനിടയായി. ഗർഭിണി ആയിരിക്കുമ്പോൾ നമുക്ക് കാണുന്ന പല ബുദ്ധിമുട്ടുകളും മൃദുലയിൽ കണ്ടു തുടങ്ങി

ഭക്ഷണം അമ്മ വാരി കൊടുക്കുമ്പോൾ മൃദുല കാണിക്കുന്ന വെറുപ്പും കൂടെ ആണ് ഇവിടെ കാണുന്നത്. മൃദുല ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സീരിയൽ താത്കാലികമായി നിർത്തി, കാരണം ഡോക്ടർ പറഞ്ഞിരിക്കുകയാണ് ഇപ്പോൾ മൃദുലയ്ക്ക് റസ്റ്റ്‌ വേണമെന്നും. ഗോസിപ്പുകൾക്ക് വിട പറഞ്ഞു കൊണ്ട് അങ്ങനെ മൃദുലയും യുവയും നമുക്ക് മുമ്പിൽ ആ സന്തോഷവാർത്ത പങ്കുവെച്ചു. ഇനി ഒരു കാത്തിരിപ്പിന്റെ നാളുകൾ ആണ് മനോഹരമായ ആ ഒരു സന്തോഷത്തിന്റെ ദിവസങ്ങളിലേക്ക്.