മൗനി റോയ് വിവാഹിതയായി.. വിവാഹം കഴിച്ച് നാഗകന്യക. സന്തോഷം പങ്കുവെച്ച് ആരാധകരും താരലോകവും.!!

ഇന്ത്യൻ അഭിനയത്രി, ഗായിക, നർത്തകി, മോഡൽ എന്നിങ്ങനെ നിരവധി രംഗത്ത് തന്റെ കഴിവുകൾ തെളിയിച്ച ഒരു വ്യക്തിയാണ് മൗനി റോയ്. ഒട്ടനേകം ഹിന്ദി സിനിമകളിലും സീരിയലുകളിലും താരം തന്റെ അഭിനയ ചാതുര്യം തെളിയിച്ചിട്ടുണ്ട്. കളേഴ്‌സ് ടിവിയിലെ നാഗിൻ എന്ന അമാനുഷിക ത്രില്ലറിലെ രൂപം മാറുന്ന പാമ്പായ ശിവന്യയെ അവതരിപ്പിച്ചതിലൂടെ റോയ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹിന്ദി ടെലിവിഷൻ നടിമാരിൽ ഒരാളായി മാറി.

കൈലാസനാഥൻ എന്ന പരമ്പരയിലെ സതിയായും താരം വേഷമിട്ടു. താരത്തിന്റെ ഈ വേഷത്തിന് മികച്ച അംഗീകാരമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. കൂടാതെ താരത്തിന് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.കൈലാസനാഥൻ, നാഗകന്യക (നാഗിൻ) എന്നീ ഹിന്ദി പരമ്പരകളുടെ മലയാളപരിഭാഷയിലൂടെയാണ് മലയാളികൾക്ക് താരം പ്രിയങ്കരിയായി മാറിയത്. എന്നാൽ തന്റെ ആരാധകരോട് താരം ഇപ്പോൾ പങ്കുവെക്കുന്നത് തന്റെ വിവാഹ വിശേഷങ്ങളാണ്.

മലയാളിയായ സൂരജ് നമ്പ്യാർ ആണ് വരൻ. ബന്ധുക്കളുടെയും മറ്റു താരങ്ങളുടെയും സാമിപ്യത്തിൽ ഗോവയിലെ ഹിൽ ടൺ റിസോർട്ടിൽ വെച്ച് ആയിരുന്നു വിവാഹം. കേരളീയ തനിമയോടെ നടന്ന വിവാഹം മലയാളികളും ഏറ്റെടുത്തു. തൂവെള്ള നിറത്തിൽ ചുവന്ന ബോർഡർ വെച്ച മനോഹരമായ സാരി ആയിരുന്നു മൗനിയുടേത്. തീർത്തും ലളിതമായ വസ്ത്രവും ആഭരണങ്ങളും ആണ് വിവാഹ ചടങ്ങിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. വരൻ ആകട്ടെ സ്വർണ്ണനിറമുള്ള

ജുബ്ബയും കസവുമുണ്ടും ആണ് ധരിച്ചിരുന്നത്. തീർത്തും കേരളീയമായ ഒരു വിവാഹം. കോവിഡ് കാലഘട്ടത്തിൽ ഏറെ എളിമയോടുള്ള ഒരു വിവാഹം. കഴിഞ്ഞ ബുധനാഴ്ച വിവാഹത്തോടനുബന്ധിച്ചുള്ള താരത്തിന്റെ ഹൽദി ചടങ്ങുകൾ നടന്നിരുന്നു. പുഞ്ചിരിച്ചുകൊണ്ട് കൈനിറയെ മൈലാഞ്ചിയുമായി തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെയുള്ള മൗനീയുടെ ചിത്രം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചതാണ്. ഈ ചിത്രങ്ങൾ ഏവരും വളരെ സ്നേഹത്തോടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.