കല്യാണിയെ കാത്ത് ആ ദു ര ന്തം.!! മകനെ രൂപയ്ക്കരികിലെത്തിച്ച് കല്യാണി; പ്രകാശന് ഇടിവെട്ട് പണിയുമായി സോണി എത്തുന്നു..Mounaragam today latest episode

Mounaragam today latest episode : മലയാളി പ്രേക്ഷകർ വളരെയധികം ഇഷ്ടത്തോടെ സ്വീകരിച്ച സീരിയലായിരുന്നു മൗനരാഗം. കല്യാണിയുടെ പ്രസവം കഴിഞ്ഞ് വളരെ സന്തോഷത്തിലാണ് കിരണിൻ്റെ കുടുംബം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രാഹുലും കുടുംബവും ടൂർ പോവുകയും, അവിടെ രൂപ താമസിക്കാൻ വരുന്നതുമായിരുന്നു. കിരണുള്ളതിനാൽ കുഞ്ഞിനെ

കാണാൻ പറ്റില്ലെന്ന ചിന്തയിലാണ് രൂപ. എന്നാൽ കിരൺ അമ്മ സൗകര്യത്തോടെ കുഞ്ഞിനെ കാണട്ടേ എന്ന് കരുതി ഓഫീസിൽ പോവുകയാണെന്ന് പറഞ്ഞ് പോവാൻ ഒരുങ്ങുകയാണ്. ഒന്നും അറിയാത്ത ഭാവത്തിൽ കിരൺ കല്യാണിയോട് മോനെയും കൊണ്ട് പുറത്ത് പോയ്ക്കോയെന്നും, അമ്മയ്ക്ക് കാണണമെങ്കിലോ എന്നൊക്കെ പറഞ്ഞിട്ടും കല്യാണി ഒരു ഭാവമാറ്റവും കാണിക്കുന്നില്ല. അമ്മായിയമ്മയും മരുമകളും തമ്മിൽ ഒളിച്ചുകളിയുണ്ടോ എന്ന് ചോദിച്ചപ്പോൾ കല്യാണി ഒന്ന്

ഞെട്ടുന്നുണ്ടെങ്കിലും, ഒന്നും പറഞ്ഞില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ മോനോട് പറയില്ലേ എന്ന് പറയുകയാണ് ദീപ. അപ്പോൾ കിരൺ മനസ്സിൽ വിചാരിക്കുകയാണ് എൻ്റെ ഭാര്യ എന്നോട് പറഞ്ഞ ഒരേ ഒരു കള്ളം അതു മാത്രമാണെന്ന്. കിരൺ പോയതിനു ശേഷം രൂപ കല്യാണിയെ വിളിച്ച് ഇവിടെ വരെ വന്നിട്ട് എനിക്ക് കുഞ്ഞിനെ എടുക്കാതെ പോകുന്നത് എനിക്ക് വിഷമമുണ്ടാകുമെന്ന് പറയുകയാണ്. ശേഷം ദീപ കുളിക്കാൻ പോകുന്ന സമയം കല്യാണി രൂപയുടെ അടുത്തേക്ക് പോകുകയാണ്. കുഞ്ഞിനെ കണ്ടതും രൂപ മുത്തം നൽകുകയായിരുന്നു. കല്യാണി അകത്താക്കി ആരെങ്കിലും കാണുമെന്ന് കരുതി ഡോർ അടക്കുകയായിരുന്നു. രൂപ കുഞ്ഞിന് താരാട്ട് പാട്ട് പാടുമ്പോൾ,

ഈ പാട്ട് തന്നെയാണ് കിരണും പാടുന്നതെന്ന് പറയുകയാണ് കല്യാണി. സ്വത്തിന് വേണ്ടിയുള്ള സരയുവിൻ്റെ ആഗ്രഹത്തെ കുറിച്ചും രൂപ പറയുന്നു. എന്നാൽ സോണിയ ആകെ ടെൻഷനിലാണ്. വക്കീൽ നോട്ടീസിൽ സോണിയെ മോശമായി ചിത്രീകരിച്ചതിന് ദേഷ്യപ്പെടുകയാണ് സോണി. ഡൈവോഴ്സ് നോട്ടീസിൽ ഒപ്പിട്ട് കൊടുക്കാൻ പറയുകയാണ് പാറുകുട്ടി. പെട്ടെന്ന് അവനെ ഫ്രീയാക്കില്ലെന്നും, അവന് ഞാൻ തക്ക ശിക്ഷ നൽകുമെന്നും പറയുകയാണ് സോണി. പ്രകാശൻ വക്കീലിൻ്റെ അടുത്ത് പോയി മകനെ കുറിച്ച് പൊങ്ങച്ചങ്ങൾ പറയുകയാണ്. കാശ് കൊണ്ടു വന്നാൽ ഞാൻ കാര്യം നടത്തി തരാമെന്നു് പറഞ്ഞ് പ്രകാശനോട് വക്കീൽ പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.