ഫോണെടുക്കാൻ വന്ന ശാരിയും സരയുവും ആ കാഴ്ച്ചകണ്ട് കണ്ണുതള്ളി.!! കല്യാണിയുടെ ദുഖത്തിന്റെ കാരണം കണ്ടെത്തി കിരൺ | Mounaragam today latest episode

Mounaragam today latest episode : മലയാളി പ്രേക്ഷകർ മൂന്നു വർഷമായി കൈ നീട്ടി സ്വീകരിച്ച മൗനരാഗത്തിൽ വളരെ രസകരമായ എപ്പിസോഡുകളാണ് നടക്കുന്നത്. രാഹുലും ശാരിയും, സരയുവും കുറച്ച് ദിവസം ഫ്രീയാകാൻ യാത്ര പോവാൻ ഒരുങ്ങുകയാണ്. അതിന് വേണ്ടി രാഹുൽ രൂപയെ വിളിച്ച് ശാരിയുടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ അവിടെ പോവുകയാണെന്നും,

ആ സമയം നീ ഇവിടെ വന്ന് താമസിക്കുമോ എന്ന് ചോദിക്കുകയാണ്. ദേഷ്യത്തിൽ ഇല്ലെന്ന് പറയുകയാണ് രൂപ.എന്നാൽ യാമിനിയോട് ഈ കാര്യം പറഞ്ഞപ്പോൾ എന്തിനാണ് വരുന്നില്ലെന്ന് പറഞ്ഞതെന്നും., അവിടെ പോയാൽ ചേച്ചിക്ക് കുഞ്ഞിനെയും കല്യാണിയെയും കാണാമല്ലോയെന്ന് പറയുന്നു. അത് ഓർത്തപ്പോൾ രൂപ രാവിലെ തനെ പോകണമെന്ന് തീരുമാനിക്കുന്നു. അപ്പോഴാണ് കിരൺ കല്യാണിയെയും കൂട്ടി വീട്ടിലേക്ക് വരുന്നത്. കല്യാണിയോട് നിൻ്റെ പ്രശ്നം എന്താണെന്ന്

എനിക്ക് മനസിലായെന്നും,നിനക്ക് പെട്ടെന്ന് തന്നെ ശബ്ദം കിട്ടി നീ താരാട്ടുപാടുമെന്നും പറയുകയാണ് കിരൺ. പിന്നീട് രാത്രി രൂപ നാളെ അടുത്ത വീട്ടിൽ വരുന്ന വിവരം കല്യാണിയെ മെസേജയച്ച് അറിയിക്കുന്നു. ഇതൊക്കെ ഉറങ്ങാതെ കിരൺ കാണുന്നുണ്ടായിരുന്നു. കല്യാണി ഉറങ്ങിയ സമയം മെസേജ് എന്താണെന്ന് കിരൺ നോക്കുന്നു. പിറ്റേദിവസം രാവിലെ രാഹുലും കുടുംബവും പോകാനിറങ്ങുമ്പോൾ കിരൺ കുഞ്ഞിനെ കൊണ്ട് പുറത്തിരിക്കുന്നുണ്ടായിരുന്നു. കുത്തുവാക്കുകൾ കൊണ്ട് ശാരി കിരണിനെ ആക്ഷേപിക്കുമ്പോഴാണ് രൂപ വരുന്നത്. രൂപയെ കണ്ടതും ശാരിക്കും സരയുവിനും

രാഹുലിനും സന്തോഷമായി. എന്നാൽ സരയുവിനോട് ദേഷ്യത്തിൽ തന്നെ പെരുമാറുകയാണ് രൂപ. ഇതൊന്നും മൈൻ്റ് ചെയ്യാതെ സരയു രൂപയെ കെട്ടി പിടിച്ച് ഉമ്മ നൽകി യാത്ര പറയുന്നു. അപ്പോഴാണ് കാറിൽ കയറിയ സമയം സരയുവിനോട് ഉമ്മ കൊടുത്ത് നീ സ്വത്തൊക്കെ വാങ്ങിക്കൊള്ളണമെന്ന് ശാരി പറയുന്നത്. കുഞ്ഞിനെ കാണാനാണ് അമ്മ വന്നതെന്ന് മനസിലാക്കിയ കിരൺ കല്യാണിക്ക് കുഞ്ഞിനെ നൽകി അകത്ത് കർട്ടനിലൂടെ നോക്കുകയായിരുന്നു. അമ്മയുടെയും മരുമകളുടെയും സ്നേഹപ്രകടനങ്ങൾ. കിരൺ പുറത്തു പോകുന്നുവെന്നറിഞ്ഞപ്പോൾ കല്യാണിക്ക് വലിയ സന്തോഷമായി. കാരണം കുഞ്ഞിനെ രൂപയെ കാണിക്കാമല്ലോ എന്നാണ് കല്യാണി ചിന്തിക്കുന്നത്.