കല്യാണിയുടെ സങ്കടത്തിന്റെ കാരണം മനസ്സിലാക്കി കിരൺ.!! സരയുവിന് അ ന്ത്യം കുറിച്ച് മനോഹർ | Mounaragam today latest episode

Mounaragam today latest episode : മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ കഴിഞ്ഞ ആഴ്ച വളരെ രസകരമായാണ് മുന്നോട്ടു പോയത്. കുഞ്ഞു വീട്ടിൽ വന്നതും, എല്ലാവരും ആഘോഷമാക്കുന്നതൊക്കെയായിരുന്നു കഴിഞ്ഞ ആഴ്ച നടന്നത്. ആഴ്ചയുടെ അവസാനം മനോഹറിന് ഡോണയുടെ അടി കിട്ടുന്നതായിരുന്നു. ആ ദേഷ്യത്തിലാണ് സരയു ഉണ്ടായത്. ഈ ആഴ്ച എപ്പിസോഡ്

തുടങ്ങുമ്പോൾ കിരണും കല്യാണിയും എവിടെയോ പോകുന്നത് അടുത്ത വീട്ടിൽ നിന്ന് സരയു കണ്ടപ്പോൾ എന്താണെന്ന് അറിയാനുള്ള ടെൻഷനിലാണ്. അപ്പോഴാണ് മനു ഡോക്ടറെ മാറ്റണമെന്ന് സരയുവിനോട് പറയുന്നത്. എന്നാൽ സരയു അത് സമ്മതിക്കുന്നില്ല. അപ്പോൾ മനു മനസിൽ പറയുകയാണ് നിൻ്റെ വയറ്റിലുള്ള തലയാണിയാണോ പുറത്തു വരുന്നതെന്ന് പറയുകയാണ് മനു. അപ്പോൾ കിരണും കല്യാണിയും ആശുപത്രിയിൽ എത്തുന്നത്. ഡോക്ടർ അവിടെ 2 ദിവസം

കിടക്കാൻ പറയുന്നു. കല്യാണിയെ സൈക്കാർട്ടിസ്റ്റിനെ കാണിക്കണമെന്ന് പറയുകയാണ്. കല്യാണിക്ക് എന്തു പറ്റിയെന്ന് ആർക്കും മനസിലാവുന്നില്ല. അപ്പോഴാണ് കിരൺ വീട്ടിലേക്ക് പോകുന്നത്. വീട്ടിലെത്തി കല്യാണിയുടെ ഡയറി വായിക്കുന്നത്. കുഞ്ഞിനെ താരാട്ട് പാടാനും, കുഞ്ഞോട് സംസാരിക്കാൻ പറ്റാത്തതും കല്യാണിയെ വേദനയിലാഴ്ത്തിയിരിക്കുകയാണ് എന്ന് കിരൺ മനസിലാക്കുന്നു. ആശുപത്രിയിൽ വച്ച് സൈക്കാർട്ടിസ്റ്റിനും കല്യാണിയുടെ മനസ് മനസിലാക്കാൻ സാധിക്കുന്നില്ല.

പിന്നീട് കിരൺ ആശുപത്രിയിൽ വന്ന് കല്യാണിയുടെ അവസ്ഥ ഡോക്ടറോട് പറയുന്നു. അങ്ങനെ കല്യാണിക്ക് ശബ്ദം തിരിച്ചു കിട്ടാനുള്ള ഓപ്പറേഷൻ നടത്താൻ തീരുമാനിക്കുന്നു. അങ്ങനെ കല്യാണിയെയും കൊണ്ട് വീട്ടിൽ തിരിച്ചെത്തിയതിനു ശേഷം രൂപ കുഞ്ഞിനെ കാണാൻ രാഹുലിൻ്റെ വീട്ടിൽ വരുന്നു. ഈ വിവരം കല്യാണിയ്ക്ക് മെസേജ് ചെയ്യുന്നു. ജനൽ വഴി കിരണിൻ്റെ വീട്ടിലേക്ക് നോക്കുന്ന രൂപയെ കാണിക്കാൻ കല്യാണി കുഞ്ഞിനെ എടുത്ത് മുറ്റത്ത് വന്ന് നടക്കുന്നു. അപ്പോൾ രൂപ കുഞ്ഞിനെ കാണുന്നു. രൂപയ്ക്ക് വളരെ സന്തോഷമാവുന്നു. ഇതൊക്കെ കിരൺ ജനൽ വഴി കാണുന്നുണ്ട്.

അമ്മയും, മരുമകളുടെയും കളളകളി കണ്ട് കിരൺ ചിരിക്കുന്നു. പിന്നീട് ഒരു ദിവസം കിരണില്ലാത്ത സമയം നോക്കി കല്യാണി രൂപയുടെ വീട്ടിലേക്ക് പോകുന്നു. വീട്ടിലെത്തിയതും കുഞ്ഞിനെ താലോലിക്കുകയായിരുന്നു രൂപ. കല്യാണിയെയും കുഞ്ഞിനെയും അകത്തിരുത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവിടേക്ക് ശാരിയും സരയുവും വരുന്നത്. ബെല്ലടിക്കുന്നത് കണ്ട് രൂപ ഡോർ തുറന്നപ്പോൾ ഞെട്ടുകയായിരുന്നു. സരയു ആൻറിയോട് സംസാരിക്കുമ്പോഴാണ് പെട്ടെന്ന് കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കുന്നത്. അത് കേട്ട് ടെൻഷനടിച്ച് നിൽക്കുകയാണ് രൂപ. അതാരാണെന്ന് ചോദിക്കുകയാണ് ശാരിയും, സരയുവും. ഇതോടെ പ്രോമോ അവസാനിക്കുകയാണ്.