സ്വാതിയെ കെട്ടാൻ രജിസ്റ്റർ ഓഫീസിൽ വന്ന പയ്യനെ കണ്ട് ഞെട്ടി വിക്രം.!! കാത്തിരുന്ന കല്യാണം; വിക്രമിന് ഇടിവെട്ട് പണി | Mounaragam today latest episode

ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരുന്ന എപ്പിസോഡായിരുന്നു മൗനരാഗത്തിൽ കഴിഞ്ഞ ആഴ്ചയിൽ കാത്തിരുന്നത്. എന്നാൽ പ്രേക്ഷകരെ നിരാശയിലാഴ്ത്തി കല്യാണിയുടെ ഓപ്പറേഷൻ നടന്നിരുന്നില്ല. ഈ ആഴ്ച വരുന്നത് വളരെ രസകരമായ സംഭവങ്ങളാണ്. വിക്രമിൻ്റെയും സ്വാതിയുടെയും കല്യാണമാണ് ഈ ആഴ്ചത്തെ

പ്രധാന സംഭവം. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ മൂങ്ങ മുത്തശ്ശി കാദംബരിയെയും കൂട്ടി മഞ്ഞൾ കല്യാണത്തിന് വേണ്ടി ഒരുക്കി വച്ചിരിക്കുന്ന സാധനങ്ങളാണ്. പിറകെ രതീഷും വന്നു. വളരെ വില കൂടിയ സാധനങ്ങൾ കണ്ട് ഇതൊക്കെ വാങ്ങാൻ അച്ഛൻ എവിടുന്നാണ് പണമൊക്കെ ഉണ്ടാക്കിയതെന്ന് മുത്തശ്ശിയോട് കാദംബരി ചോദിച്ചു. എല്ലാം കടം വാങ്ങിയിട്ടാണെന്നും, കല്യാണ ശേഷം സ്വാതിമോൾ

എല്ലാത്തിനും പണം നൽകുമെന്നും പറയുകയാണ് മൂങ്ങ. ആശുപത്രിയിലായ കല്യാൺ മോൻ്റെ ഓപ്പറേഷനൊക്കെ കഴിഞ്ഞു. കല്യാണിയ്ക്ക് കുഞ്ഞിനെ റൂമിലേക്ക് മാറ്റിയപ്പോൾ സമാധാനമായി. പിറ്റേ ദിവസം കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ നിന്ന് ഡിസ്റ്റാർജ് വീട്ടിലേക്ക് കല്യാണിയും കിരണും പുറപ്പെട്ടു. എന്നാൽ മഞ്ഞൾ കല്യാണത്തിനുള്ള ഒരുക്കത്ത കുറിച്ച് സ്വാതി വിക്രമിനെ വിളിച്ച് അന്വേഷിച്ചു.

എല്ലാവരും മഞ്ഞ കളർ ഡ്രസൊക്കെയിട്ട് മഞ്ഞൾ കല്യാണം ആർഭാടമാക്കി ആഘോഷിക്കാൻ തുടങ്ങി. സ്വാതി സുന്ദരിയായി അണിഞ്ഞൊരുങ്ങി വിക്രമിൻ്റെ വീട്ടിലെത്തി. അങ്ങനെ കല്യാണ ദിവസമെത്തി. വിക്രമും പ്രകാശും കാദംബരിയും രതീഷുമൊക്കെ ഒരുങ്ങി രജിസ്റ്റർ ഓഫീസിലെത്തി. എല്ലാവരും രജിസ്റ്റർ ഓഫീസിലെത്തിയപ്പോഴാണ് കിരണും, കല്യാണിയും, സോണിയും എത്തുന്നത്. ഇവരെ കണ്ടതും പ്രകാശനും വിക്രമൊക്കെ ഞെട്ടിപ്പോയി. അപ്പോൾ സ്വാതി അത് പറഞ്ഞു. സോണി സുഹൃത്താണെന്നും, അവൾ സമ്മതിച്ചാൽ മാത്രമേ ഈ കല്യാണത്തിന് സമ്മതം പറയു എന്ന് പറയുകയാണ് സ്വാതി. Mounaragam today latest episode