കല്യാണിക്ക് ആ സർപ്രൈസുമായി ആദർശ്.!! അച്ഛനെയും മകനെയും പാഠം പഠിപ്പിച്ചു സ്വാതി; പ്രകാശന്റെ നില അതീവ ഗുരുതരമായി തീരുന്നു | Mounaragam today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്നു കണ്ട എപ്പിസോഡായിരുന്നു മൗനരാഗത്തിൽ ഇന്നലെ നടന്നത്. സ്വാതി വിക്രമിനെ ചതിച്ചുവെന്ന കാര്യം ഇന്നലെ പ്രകാശനും വിക്രമുമൊക്കെ അറിഞ്ഞ് തകർന്നു പോകുന്നതായിരുന്നു. രാജപ്പനിൽ നിന്നും 10 ലക്ഷം കടം വാങ്ങിയ പ്രകാശനെ കൂട്ടികൊണ്ട് രാജപ്പൻ പോവുകയും ചെയ്തു. പിന്നീട് വിക്രമും,

കാദംബരിയും, രതീഷും മൂങ്ങയുമൊക്കെ ചേർന്ന് വീട്ടിൽ പോകാൻ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് ഫോൺ വരുന്നത്. വിക്രം ഫോൺ എടുക്കേണ്ടെന്നും, ഇനി അവരോടെന്ത് പറയാനാണെന്ന് പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്ത് എല്ലാവരും കാറിൽ കയറി വീട്ടിലേക്ക് പുറപ്പെട്ടു. അപ്പോഴാണ് സ്വാതിയും, സോണിയും, കിരണും കല്യാണിയുമൊക്കെ മാറി നിന്ന് സംസാരിക്കുന്നത്.

സ്വാതിയോട് നീ കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി വന്നതല്ലേ. കല്യാണപ്പെണ്ണായി നീ ഒരുങ്ങിയത് ഒരു നാടകത്തിന് വേണ്ടിയാണല്ലോ എന്നോർത്ത് വിഷമമുണ്ട് സ്വാതി എന്നു പറയുകയാണ് കിരൺ. അത് കുഴപ്പമൊന്നുമില്ലെന്നും, എൻ്റെ ഉറ്റ സുഹൃത്തിന് വേണ്ടിയല്ലേയെന്ന് പറയുകയാണ് സ്വാതി. ഇനി നമുക്ക് എപ്പോഴാണ് സ്വാതിയുടെ വിവാഹത്തിന് കൂടാൻ കഴിയുക എന്ന് ചോദിക്കുകയാണ് കിരൺ. പെട്ടെന്നൊന്നും

ഉണ്ടാവില്ലെന്നും, വളരെ ആലോചിച്ച് മാത്രമേ എൻ്റെ വിവാഹം ഉണ്ടാവുകയുള്ളൂവെന്ന് പറയുകയാണ് സ്വാതി. ഇത് കേട്ടതും സോണി നീ പറഞ്ഞതാണ് ശരി. എല്ലാം മനസിലാക്കിയ ശേഷം മതി കല്യാണമെന്ന് പറയുകയാണ് സോണി. നിനക്ക് ഇന്നത്തെ ദിവസം സന്തോഷമായില്ലേ എന്ന് പറയുകയാണ് സ്വാതി. സന്തോഷമായെടീ എന്നു പറഞ്ഞ് സ്വാതിയെ കെട്ടി പിടിച്ച് നന്ദി പറയുകയാണ് സോണി. പിന്നീട് സ്വാതിയോട് യാത്ര പറഞ്ഞ് എല്ലാവരും പോവുകയായിരുന്നു. അപ്പോഴാണ് വാടക വീട്ടിലെത്തിയ വിക്രമൊക്കെ ആകെ തകർന്നു കൊണ്ട് അകത്ത് കയറി ഇരിക്കുകയാണ്. Mounaragam today latest episode