ശാരി ചെയ്തതിന് ശിക്ഷ കിട്ടിയത് രാഹുലിന്.!! സരയുവിനെയും ശാരീരിനെയും പഞ്ഞിക്കിട്ട് സേനൻ ആ സത്യം വെളിപ്പെടുത്തുനു | Mounaragam today latest episode

Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വ്യത്യസ്തമായ ട്വിസ്റ്റുമാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ കല്യാണിയെ കൊ ല്ലാ ൻ ശാരി ഒരുക്കിയ കെണി അറിഞ്ഞ ചന്ദ്രസേനൻ ആളെ വിട്ട്‌ രാഹുലിനെ അടിച്ച് കിടത്തിയതായിരുന്നു. പിന്നീട് ശാരിയും രാഹുലും പലതും സംസാരിക്കുകയാണ്. നിങ്ങളെ ചെയ്തത് പോലെ നമ്മുടെ മനുവിനെയും അവൻ

എന്തെങ്കിലും ചെയ്യുമോ എന്ന് ശാരി പറഞ്ഞപ്പോൾ, അങ്ങനെ വല്ലതും നടന്നിനെങ്കിൽ നല്ലതെന്ന് മനസിൽ പറയുകയാണ് രാഹുൽ. ആ കല്യാണിയെ എങ്ങനെയെങ്കിലും ഇല്ലാതാക്കാനുള്ള വഴി നോക്കണമെന്ന് രാഹുൽ പറഞ്ഞപ്പോൾ, എഴുന്നേറ്റ് നടക്കാൻ പോലും പറ്റുന്നില്ലെന്നും, എന്നിട്ടാണ് നടക്കാത്ത സ്വപ്നങ്ങളൊക്കെ കാണുന്നതെന്ന് പറയുകയാണ് ശാരി. പിന്നീട് കാണുന്നത് ശരണ്യയുടെ വീടാണ്. ദേവകി മൂങ്ങയെ

പണിയെടുപ്പിക്കുകയാണ്. പണി ചെയ്യാൻ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ, നീ നിൻ്റെ മകനൊക്കെ കളിച്ച കാര്യം എനിക്കറിയാമെന്ന് ദേവകി പറയുകയാണ്.ഇത് കേട്ട് മൂങ്ങയ്ക്ക് കല്യാണിയും കിരണുമാണോ നമ്മളെ ഇങ്ങനെ ചെയ്യിക്കുന്നതെന്ന് ആലോചിക്കുകയാണ്. പിന്നീട് മൂങ്ങ വിക്രമിനോട് ജോലി ചെയ്ത് തളർന്നെന്ന് പറഞ്ഞപ്പോൾ, ഇവിടെ നിൽക്കണമെങ്കിൽ ഇതൊക്കെ ചെയ്യണമെന്ന് പറയുകയാണ്. വിക്രമിൻ്റെ വാക്കുകൾ കേട്ട് മൂങ്ങ

വിഷമിക്കുകയാണ്. നീ രാജാവാണെന്ന് പറഞ്ഞ് വളർത്തിയിട്ട് നീ ഇപ്പോൾ, അവളുടെ ദാസപ്പണിയാണ് ചെയ്യുന്നതെന്ന് പറയുകയാണ്. മൂങ്ങ പ്രകാശൻ്റെ അടുത്തു പോയി പലതും സംസാരിക്കുകയാണ്. എല്ലാം സഹിക്കാമെന്നും, അവളുടെ കൈയിലെ ക്യാഷ് നമ്മുടെ മോന് കിട്ടുന്നതുവരെ ഒന്നും കണ്ടില്ലെന്ന് വയ്ക്കാൻ പറയുകയാണ്. പിന്നീട് കാണുന്നത് ചന്ദ്രസേനൻ കിരണിൻ്റെ ഓഫീസിൽ വരികയാണ്. ശേഷം കല്യാണിയോട് കൂടുതൽ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് സി എസ് രാഹുലിൻ്റെ വീട്ടിലേക്ക് പോവുകയാണ്. ഡോർ തുറന്ന സരയു, സിഎസിനെ കണ്ട് ഞെട്ടുകയാണ് കല്യാണിയെ കൊ ല്ലാ ൻ ശ്രമിച്ചതിന് താക്കീത് നൽകുമ്പോഴാണ് മനോഹർ ഇറങ്ങി വരുന്നത്. മനോഹറിനും താക്കീത് നൽകിയ ശേഷം രാഹുലിനെ കാണാൻ പോവുകയാണ്.