അലക്സ് തന്നെ സി എസിന്റെ ജീവിതത്തിൽ കരടായി മാറുന്നു.!! ആ യാത്രയ്ക്കിടയിൽ രൂപയും തേടി ആ വൻ ദുരന്തം | Mounaragam today latest episode

Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയായ മൗനരാഗം അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രേക്ഷകരെ വേദനിപ്പിക്കുന്ന രംഗങ്ങളാണോ ഉണ്ടാവുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിയും കിരണും അച്ഛനെയും അമ്മയെയും ബീച്ചിൽ വച്ച് കണ്ട് വളരെ സ്നേഹത്തിൽ സോണിയുടെ വീട്ടിലേക്ക് പോവുകയാണ്.

അമ്മയെ ചേർത്തു പിടിച്ചു കൊണ്ടാണ് കിരൺ പോകുന്നത്. അപ്പോഴാണ് കാറിൽ കയറിയപ്പോൾ, കിരൺ ചന്ദ്രസേനനെ കളിയാക്കി കൊണ്ടിരിക്കുകയാണ്. അപ്പോൾ രൂപ കിരണിനോട് മതി മോനെ എന്ന് പറഞ്ഞപ്പോൾ, ഓ അച്ഛനെ പറയുമ്പോൾ വിഷമമുണ്ടല്ലേ എന്നു പറയുകയാണ് കിരൺ. പിന്നീട് കിരൺ നിങ്ങളുടെ ഈ സ്നേഹം കാണാൻ വേണ്ടി നമ്മൾ എത്ര വർഷമായി കാത്തിരിക്കുന്നുവെന്ന് പറയുകയാണ് വിഷമത്തോടെ കിരൺ. അപ്പോഴാണ് കിരൺ പറയുന്നത്, ആ അച്ഛായനെ പറ്റിച്ചത് വല്ലാത്ത മോശമായി

പോയെന്നാണ്. അതേടാ, ശരിയാണെന്നും, ഞങ്ങൾ അവിടെ പോവുന്നുണ്ടെന്ന് പറയുകയാണ് സിഎസ്. പിന്നീട് കാണുന്നത് അഗസ്റ്റിൻ അച്ഛായനെയാണ്. അദ്ദേഹം റസ്റ്റോറൻ്റിൽ എത്തി മാനേജറോട് സിഎസിനെ കൊണ്ട് ചോദിച്ചപ്പോൾ, സിഎസ് പോയെന്ന് പറയുകയാണ്. അഗസ്റ്റിൻ അച്ഛായൻ നമുക്ക് സിഎസിനെ കൊണ്ട് വേറൊരു കല്യാണം കഴിപ്പിക്കണമെന്ന് പറയുകയാണ്. എന്നെ പറ്റിച്ചതിന് സി എസിന് കൊടുക്കാവുന്ന ഏറ്റവും

വലിയ കാര്യം ഇതാണെന്ന് പറയുകയാണ്. അപ്പോഴാണ് എല്ലാവരും സോണിയുടെ വീട്ടിൽ എത്തുന്നത്. സോണിയുടെ വീട്ടിൽ എത്തിയപ്പോൾ, കാറിൽ നിന്നിറങ്ങി വരുന്ന അച്ഛനെയും, അമ്മയെയും കണ്ട് സോണി ഞെട്ടുകയാണ്. ഉടൻ തന്നെ സോണി കെട്ടിപ്പിടിക്കുകയാണ് അച്ഛനെയും അമ്മയെയും, പിന്നീട് കല്ലുമോനെയും, ചാരുമോളെയുമെടുത്ത് ആ വീട്ടിൽ സന്തോഷ നിമിഷങ്ങളായിരുന്നു. അങ്ങനെ അവർ ഒരു യാത്ര പോവാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രൂപയുടെ മനസിൽ രാഹുൽ എന്തെങ്കിലും ചെയ്യുമോ എന്ന ചിന്ത ഉണ്ട്. അങ്ങനെ പിറ്റേ ദിവസം യാത്ര പോവുന്നതിനുള്ള തയ്യാറെടുപ്പുകളൊക്കെ നടത്തി രൂപ ഉറങ്ങാൻ കിടന്നപ്പോൾ, അവർ പോകുന്ന യാത്രയിൽ വലിയൊരു അ പകടം നടക്കുന്നത് കാണുകയാണ്. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.