കിരണിന്റെ ആ ബുദ്ധിയിൽ ചന്ദ്രസേനൻ എല്ലാ സത്യങ്ങളും തുറന്നു പറയുന്നു.!! സി എസിനെ കാണാൻ ആ പെണ്ണ് എത്തുമ്പോൾ ഇനി കിടിലൻ ട്വിസ്റ്റ് | Mounaragam today latest episode

Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കിരണും അഗസ്റ്റിൻ അച്ഛായനും തമ്മിൽ പലതും സംസാരിക്കുന്നതായിരുന്നു. അതിനിടയിൽ അഗസ്റ്റിൻ അച്ഛായനോട് സാറിൻ്റെ സുഹൃത്തിൻ്റെ മക്കളെ അറിയുമോ എന്ന് ചോദിക്കുകയാണ്.

മക്കൾ ഉണ്ടെന്ന് പറഞ്ഞെങ്കിലും, ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞപ്പോൾ, കിരൺ മൈബൈലെടുത്ത് സിഎസിൻ്റെ കൂടെ കിരണും, സോണിയും നിൽക്കുന്ന ഫോട്ടോ കണ്ട് അത്ഭുതപ്പെട്ട് നിൽക്കുകയാണ് അഗസ്റ്റിൻ. കിരൺ സിഎസിൻ്റെ മകളാണെന്ന് അറിഞ്ഞപ്പോൾ, മക്കളായ നിങ്ങളാണല്ലോ എൻ്റെ കൂടെ ഉണ്ടായതെന്ന് പറയുകയാണ് അഗസ്റ്റിൻ. അയാൾ ഭാര്യയുണ്ടെന്ന് പറഞ്ഞ് എന്നെ പറ്റിച്ച സിഎസിനെ കൊണ്ട്

നമുക്ക് ഒരു കല്യാണം കഴിപ്പിക്കണമെന്നും, അതിനായി നമുക്ക് ഒരു പെണ്ണിനെ കണ്ടെത്തണമെന്നും പറയുകയാണ് കിരൺ. അപ്പോഴാണ് അഗസ്റ്റിൻ ചന്ദ്രസേനനെ വിളിക്കുന്നത്. ഉടൻ തന്നെ ചന്ദ്രസേനൻ എടോ ഞാൻ പറഞ്ഞില്ലേ കാര്യങ്ങളെന്നും, സാഹചര്യം അങ്ങനെയായത് കൊണ്ടാണ് എൻ്റെ ഭാര്യയെ കാട്ടിത്തരാൻ പറ്റാഞ്ഞതെന്ന് പറയുകയാണ് സിഎസ്. അപ്പോഴാണ് കിരൺ സിഎസിനെ വിളിക്കുകയും, അച്ഛൻ ഇവിടെ വരെ

വരണമെന്നും പറയുകയാണ്. ഉടൻ തന്നെ ചന്ദ്രസേനൻ അവിടെ എത്തുന്നു. കിരണുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ, അഗസ്റ്റിൻ അച്ഛായൻ പെട്ടെന്ന് എത്തുകയാണ്. ഇത് കണ്ട് സി എസ് ഞെട്ടുകയാണ്. താങ്കൾ എന്താണ് ഇവിടെയെന്ന് ചോദിച്ചപ്പോൾ, തൻ്റെ മകനുമായി ഞാൻ പണ്ടേ പരിചയപ്പെട്ടിരുന്നുവെന്ന് പറയുകയാണ് അഗസ്റ്റിൻ. പിന്നീട് സി എസിനെയും കൂട്ടി ഒരു സ്ഥലം വരെ പോവുകയാണ്. അവിടെ എത്തിയതിനു ശേഷം, അഗസ്റ്റിൻ താൻ തൻ്റെ ഭാര്യയുമായി യോജിച്ചില്ലല്ലോയെന്നും, താൻ മറ്റൊരു കല്യാണം കഴിക്കണമെന്നും പറയുകയാണ്.