രാഹുലിന്റെ തലയിൽ ഇടിത്തീ വീഴ്ത്തിക്കൊണ്ട് ആ ന്യൂസ് എത്തുന്നു.!! സി എസിനെ പിടികൂടി സരയു; കിരൺ ആ പരമ സത്യം വിളിച്ചുപറയുന്നു | Mounaragam today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ചന്ദ്രസേനൻ രൂപയോട് യാത്ര പറഞ്ഞ് തലയിൽ തോർത്തിട്ട് പുറത്തു കടക്കാൻ നോക്കുമ്പോൾ, അടുത്തുണ്ടായിരുന്ന ഫ്ലവർ വേയ്സ് ചന്ദ്രസേനൻ തട്ടുകയും അത് താഴെ വീണ് ശബ്ദമുണ്ടാവുകയും, ഉടൻ തന്നെ സരയുവിൻ്റെ ഉറക്കം ഞെട്ടുകയും,

കള്ളൻ എന്ന് സരയു കൂക്കിവിളിക്കുകയുമാണ്. അപ്പോഴേയ്ക്കും ചന്ദ്രസേനൻ ഓടിയിരുന്നു. രൂപ ഉറക്കം തെളിയുന്ന ഭാവത്തിൽ എഴുന്നേറ്റ് എന്താണ് മോളെ എന്ന് ചോദിക്കുകയാണ്. ആൻറി ഒരു കള്ളനിപ്പോൾ നമ്മുടെ റൂമിൽ നിന്നും പോയെന്നും, ലൈറ്റ് മുഴുവൻ ഇടാനും പറയുന്നു. അപ്പോഴാണ് ശാരിയും രാഹുലും ഉണരുന്നത്. മോളുടെ ശബ്ദമാണല്ലോ എന്ന് പറയുകയാണ്. അപ്പോഴേയ്ക്കും സരയുവും രൂപയും താഴെ

ഇറങ്ങിയിരുന്നു. യാമിനിയും ഓടി വന്നു. അപ്പോൾ സരയു രാഹുലിനോട് അച്ഛ ആൻ്റിയുടെ മുറിയിൽ ഒരു കള്ളനെന്ന് പറയുന്നു. അപ്പോഴാണ് ശാരിയും രാഹുലും നമ്മളും കണ്ടെന്ന് പറയുകയാണ്. അപ്പോൾ യാമിനിയുടെ വല്ല ചാരനുമായിരിക്കുമെന്ന് പറയുകയാണ് സരയുവും രാഹുലും. അപ്പോൾ ദേഷ്യം പിടിച്ച് യാമിനി, ചാരന്മാരൊക്കെയുള്ളത് നിൻ്റെ മകൾക്കും ഭാര്യയ്ക്കുമാണെന്ന് പറയുകയാണ്. ഇത് കേട്ട് രാഹുൽ യാമിനിയെ അടിക്കാൻ പോവുകയാണ്.

ഇതൊക്കെ കണ്ട് രൂപ വഴക്കു പറഞ്ഞ ശേഷം എല്ലാവരും ഉറങ്ങാൻ പോവുകയാണ്. സരയു ഞാൻ മുകളിലേക്കില്ലെന്നും, ഞാൻ അമ്മയുടെ കൂടെ കിടക്കാമെന്നും പറയുകയാണ്. പിറ്റേ ദിവസം രാവിലെ തന്നെ കിരൺ ചന്ദ്രസേനനെ വിളിക്കുകയാണ്. തമാശ രൂപത്തിൽ പല വഴക്കുകളും പറയുകയാണ്. നമ്മളുടെ അമ്മയെ ചതിച്ച് ആ ഫോൺ വിളിക്കുന്ന അൺനോൺ നമ്പർകാരിയുടെ കൂടെ പോയോ എന്നൊക്കെ ചോദിക്കുകയാണ്. പിന്നീട് കാണുന്നത് സരയുവിനെയാണ്. രാവിലെ എഴുന്നേറ്റപ്പോൾ സരയുവിന് ഛർദ്ദിയും, ക്ഷീണവുമൊക്കെ. ആശുപത്രിയിലെത്തിയപ്പോൾ, ചെക്കപ്പൊക്കെ ചെയ്ത ശേഷം ഡോക്ടർ ഫുഡ് പോയിസണനൊന്നും അല്ലെന്നും, ഇനി ആരോടും കള്ളം പറയേണ്ടെന്നും, സരയു ഒരു അമ്മയാവാൻ പോവുന്നുവെന്ന് പറയുകയാണ് ഡോക്ടർ.