രൂപയുടെ കള്ളത്തരം കയ്യോടെ പൊക്കി കല്യാണി.!! ആദ്യ രാത്രിയിൽ തന്നെ സൈക്കോ ശരണ്യയുടെ തനി സ്വഭാവം കണ്ട് ഞെട്ടി വിക്രം | Mounaragam today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് മൗനരാഗം. ഇപ്പോൾ വളരെ രസകരമായാണ് പരമ്പര മുന്നോട്ടു പോകുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ രൂപയും ചന്ദ്രസേനനും അമ്പലത്തിൽ എത്തി പൂജകൾ നടത്തിയ ശേഷം മടങ്ങാൻ പോവുകയാണ്. പിന്നീട് കാണുന്നത് കിരണിനെയും കല്യാണിയെയുമാണ്. അച്ഛനും അമ്മയ്ക്കും എന്തോ പറ്റിയിട്ടുണ്ടെന്നും,

എപ്പോഴും രണ്ടു പേരുടേയും കാര്യങ്ങൾ മാറി മാറി അന്വേഷിച്ചിരുന്ന ഇവർക്കെന്ത് പറ്റിയെന്നാണ് രണ്ടു പേരും സംസാരിക്കുന്നത്. അപ്പോഴേക്കും രണ്ടു പേരും അമ്പലത്തിൽ നിന്ന് തൊഴുത ശേഷം മടങ്ങുകയാണ്. മടങ്ങുമ്പോൾ, വളരെ വിഷമത്തിലാണ് ചന്ദ്രസേനൻ.എടോ, ഞങ്ങൾ കുറേ സമയം ഒരു മിച്ച് നിന്നെന്നും, പക്ഷേ, പിരിയാൻ പോവുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നുവെന്നും പറയുകയാണ് സിഎസ്. ഇതേ അവസ്ഥ

തന്നെയാണ് രൂപയ്ക്കും. രണ്ടു പേരും കൈ ചേർത്ത് നിൽക്കുകയാണ്. ഇനി നമ്മൾ ഒരുമിച്ച് നിൽക്കണമെന്നും, നമ്മുടെ മക്കളോട് എല്ലാം പറയണമെന്നും സിഎസ് പറഞ്ഞപ്പോൾ, അതിന് സമയമായിട്ടില്ലെന്നും പിന്നീടാവാമെന്നും പറയുകയാണ് രൂപ. ഇപ്പോൾ അങ്ങനെ നടന്നാൽ എൻ്റെ ആങ്ങള ഞങ്ങളെ ഇല്ലാതാക്കുമെന്ന് പറയുകയാണ് രൂപ. പിന്നീട് രൂപയും ചന്ദ്രസേനനും പിരിയുകയാണ്. പിന്നീട് കാണുന്നത് വിക്രമിനെയും

ശരണ്യയെയുമാണ്. ആദ്യരാത്രി വെള്ള സാരിയൊക്കെയുടുത്ത് വിക്രമിൻ്റെ കൂടെയിരുന്ന് പലതും പറയുകയാണ്. എല്ലാം കേട്ട് നിൽക്കുകയാണ് ശരണ്യ. പിന്നീട് ശരണ്യയോട് നിനക്കൊന്നും പറയാനില്ലേ എന്നു പറഞ്ഞതും, വിക്രമിനെയിട്ട് ഒരു ചവിട്ട് കൊടുക്കുകയാണ് ശരണ്യ. വിക്രം തെറിച്ച് ചുമരിൽ പറ്റിപ്പോയി. അപ്പോഴാണ് സിഎസ് വീട്ടിലെത്തുന്നത്. വീട്ടിലെത്തിയപ്പോൾ, കിരണും കല്യാണിയും അവിടെ ഉണ്ടായിരുന്നു. കിരണിൻ്റെ സംസാരം കേട്ട് രക്ഷപ്പെടാൻ പല വഴികളും നോക്കുകയാണ് ചന്ദ്രസേനൻ. എന്നാൽ ചന്ദ്രസേനനോട് പലതും പറയുകയാണ്. ചില ഗ്രഹങ്ങൾ മാറുന്നതു പോലെ ചിലരും സ്വഭാവത്തിലും മാറ്റം വരുമെന്നും കിരൺ പറയുന്നു.