രൂപയുടെ സകല കള്ളത്തരങ്ങൾ പൊളിച്ചടുക്കി കൊണ്ട് കിരൺ.!! രൂപ കൊടുത്ത സമ്മാനങ്ങൾ എല്ലാം CS ന്റെ റൂമിൽ നിന്നും കണ്ടെത്തി കല്യാണി | Mounaragam today latest episode

Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ വ്യത്യസ്തമായ രീതിയിലാണ് കടന്നു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരയുവിനെ കൂട്ടി മനോഹർ ഐസ്ക്രീം വാങ്ങി കൊടുക്കാൻ വന്നതായിരുന്നു. അവിടെ നിന്നും കല്യാണി അടിച്ചതോർത്ത് ഭ്രാന്ത് പിടിക്കുകയാണ് സരയുവിന്. അവളുടെ ദേഷ്യം കണ്ട് മനോഹർ ഞാൻ ഒരു

ചതിയനാണെന്ന് അറിഞ്ഞാൽ ഇവൾ എന്നെ കൊല്ലുമല്ലോ എന്നൊക്കെ ഓർക്കുകയാണ്. പിന്നീട് കാണുന്നത് ചന്ദ്രസേനനെയും രൂപയെയുമാണ്. രണ്ടു പേരും ഒരുമിച്ച് പുറത്ത് കറങ്ങാൻ ഇറങ്ങിയതാണ്. അപ്പോഴാണ് ചന്ദ്രസേനൻ നമുക്കൊരു ഐസ്ക്രീം കഴിച്ചാലോ എന്ന് പറയുന്നത്. അങ്ങനെ രണ്ടു പേരും വണ്ടിയിൽ നിന്ന് ഇറങ്ങി, ഐസ്ക്രീം പാർലറിൽ എത്തി. വാതിൽ തുറക്കാൻ നോക്കുമ്പോഴാണ് സരയു അവിടെ ഇരുന്ന്

ഐസ്ക്രീം കഴിക്കുന്നത് കാണുന്നത്. കണ്ട ഉടനെ സിഎസ് മാറി നിൽക്കുകയാണ്. ശേഷം രൂപയോട് മനോഹറിൻ്റെ കൂടെ സരയു ഐസ് ക്രീം കഴിക്കുന്ന കാര്യം പറയുകയാണ്.ശല്യം എല്ലായിടത്തും ഉണ്ടാവുമല്ലോ എന്ന് പറയുകയാണ് രൂപ. പിന്നീട് കാണുന്നത് സി എസിൻ്റെ സുഹൃത്തായ സാമുവലും കൂട്ടുകാരനും പലതും സംസാരിക്കുകയാണ്. അതിനിടയിൽ ചന്ദ്ര സേനനും ഭാര്യയും ഒന്നിച്ച കാര്യം പറയുകയാണ്. എന്നാൽ

ചന്ദ്രസേനൻ്റെ സുഹൃത്ത് ഒട്ടും വിശ്വസിക്കുന്നില്ല. അങ്ങനെ ഒരു സ്ത്രീയല്ല രൂപ, അവർ അങ്ങനെയൊന്നും യോജിക്കില്ലെന്ന് പറയുകയാണ്. അപ്പോഴാണ് ചന്ദ്രസേനൻ അവിടെ വരുന്നത്. സുഹൃത്തായ സാമുവലിനെ തൻ്റെ ഭാര്യയെ പരിചയപ്പെടുത്താൻ വേണ്ടി വന്നതാണ് സി എസ്. രൂപയോട് കാറിൽ ഇരിക്കാൻ പറയുകയും, ശേഷം ചന്ദ്രസേനൻ സാമുവലിൻ്റെ റൂമിലേക്ക് വരുമ്പോൾ അവിടെ സുഹൃത്തുമായി സിഎസിൻ്റ കാര്യം സംസാരിക്കുന്നതാണ് കേൾക്കുന്നത്. ഉടൻ തന്നെ ചന്ദ്രസേനൻ അവിടെ നിന്നും മാറി നിൽക്കുകയായിരുന്നു. അപ്പോഴാണ് കല്യാണിയും കിരണും സാമുവലിനെ കാണാൻ വരുന്നത്. അവിടെ എത്തിയ ശേഷം സാമുവലുമായി സംസാരിക്കുകയായിരുന്നു.