കുഞ്ഞിനെ കട്ടോണ്ട് പോയ രാഹുലിന് രൂപയുടെ തിരിച്ചടി.!! ബെഗാസുരന് ജയിൽ ശിക്ഷ മേടിച്ചു കൊടുത്തു രൂപ Mounaragam today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡാണ് മൗനരാഗത്തിൽ നടക്കാൻ പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണി രൂപയെ കാണാൻ വന്നതായിരുന്നു. നാളെ കഴിഞ്ഞാൽ ചിലപ്പോൾ നമുക്ക് തമ്മിൽ കാണാൻ പറ്റിയില്ലെങ്കിലോ എന്ന് കല്യാണി പറഞ്ഞപ്പോൾ, രൂപയ്ക്ക് വിഷമമാവുകയാണ്. എന്നാൽ

രൂപകല്യാണിയോട് നാളത്തോടെ നീ സംസാരിക്കുമെന്ന് പറഞ്ഞ് ആശംസകൾ അറിയിച്ച് അയക്കുകയാണ്. പിറ്റേ ദിവസം രാവിലെ തന്നെ പ്രകാശനും മൂങ്ങയും അമ്പലത്തിൽ വന്ന് കല്യാണിയുടെ ഓപ്പറേഷൻ നടക്കുന്നതിനാൽ അവൾക്ക് സംസാരശേഷി കിട്ടാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയാണ്. അപ്പോഴാണ് പൂജാരി വന്ന് നിങ്ങൾ എന്തിനാണ് ആ കുട്ടിക്ക് ദോഷം വരാൻ വേണ്ടി പ്രാർത്ഥിക്കുന്നതെന്നും, ആ കുഞ്ഞിന്

ശബ്ദം കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചൂടേ എന്നുമാണ്. അവൾ നമുക്ക് വേണ്ടി ദോഷം വരാൻ പ്രാർത്ഥിച്ചവളാണെന്നും, അവൾ നോക്കിയിടം മുടിയുമെന്നും പറയുകയാണ് മൂങ്ങ. ഇത് കേട്ട് പൂജാരിക്ക് പോലും വിഷമം തോന്നുകയാണ്. പ്രകാശൻ അവിടെ വലിയ പ്രാർത്ഥനയിലാണ്. അപ്പോഴാണ് ദീപ വീട്ടിലെത്തി കിരണിനോട് പ്രകാശൻ അമ്പലത്തിൽ മമാൾക്ക് ശബ്ദം കിട്ടാതിരിക്കാൻ വേണ്ടി

ശയനപ്രദക്ഷിണം നടത്തുന്ന കാര്യം പറഞ്ഞത്. ഇത് കേട്ടപ്പോൾ കിരൺ പറഞ്ഞു. അമ്മേ അവർ പ്രാർത്ഥിച്ചതൊന്നും നടക്കില്ലെന്നും, കല്യാണിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഇവിടെ നിരവധി പേരുണ്ടെന്നും പറഞ്ഞു. പിന്നീട് കല്യാണിയെയും കൂട്ടി കിരൺ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കുഞ്ഞിന് മുത്തം നൽകി കൊണ്ട് വിഷമത്തിലാണ് കല്യാണി പോകുന്നത്. അപ്പോഴാണ് രാഹുലിൻ്റെ വീട്ടിൽ സരയു കല്യാണി ഓപ്പറേഷന് വേണ്ടി ആശുപത്രിയിൽ പോകുന്നത് കണ്ട് ഭ്രാന്ത് പിടിച്ച പോലെയിരിക്കുന്നത്. Mounaragam today latest episode