കല്യാണിക്ക് അത് സംഭവിക്കുന്നു.!! സരയുവിന്റെ മുന്നിൽ മനോഹറിന്റെ കരണം അടിച്ച് തകർത്ത് ഡോണ | Mounaragam today episode latest

Mounaragam today episode latest : മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരയുവും മനുവും ഡ്രസ് എടുക്കാൻ കടയിൽ പോയതായിരുന്നു. അപ്പോഴാണ് അവിടെ ഡോണയും ഡ്രസ് എടുക്കാൻ വന്നിട്ടുണ്ടായിരുന്നത്. ഡോണയെ കണ്ടതും

മനു സരയുവിൻ്റെ അടുത്ത് നിന്നും മാറി നിന്നു. സരയുവിനോട് വന്ന് ഡോണ സംസാരിക്കുമ്പോൾ മനു ഏട്ടൻ എനിക്കുളള ഡ്രസ് നോക്കാൻ പോയിട്ടുണ്ടെന്ന് ഡോണയോട് പറഞ്ഞു. ശേഷം ഡോണ മനുവിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഡ്രസ് സെലക്ട് ചെയ്ത് തിരിഞ്ഞു നോക്കുമ്പോൾ മനുവിനെ കാണുന്നില്ല. സരയു ടെക്സ്റ്റൈയിൽസിൽ തിരഞ്ഞു നടന്നപ്പോൾ കുട്ടികളുടെ ഡ്രസുള്ള സ്ഥലത്തായിരുന്നു മനു ഉണ്ടായിരുന്നത്. സരയുവിനോട് നമ്മുടെ കുഞ്ഞിന് വേണ്ടി ഡ്രസ് നോക്കുകയാണെന്നും,

നീ സെലക്ട് ചെയ്തോ എന്ന് പറയുകയായിരുന്നു മനു. ഡോണ മനുവിനെ അന്വേഷിച്ച് നടക്കുമ്പോഴാണ് പെട്ടെന്ന് മുന്നിൽ കണ്ടത്. മനുവിനോട് രണ്ട് വർത്തമാനം പറഞ്ഞ് ഡോണ മുഖത്തിട്ട് ഒരടിവച്ചു കൊടുത്തു. സരയു തിരിഞ്ഞു നോക്കുമ്പോൾ മനു അടി കൊണ്ട് നിൽക്കുന്നതാണ് കണ്ടത്.ഉടൻ തന്നെ ഓടി ചെന്ന് ഡോണയോട് വഴക്കിടുകയായിരുന്നു സരയു. ടെക്സ്റ്റയിൽസിൽ നിന്ന് സരയുവിനെയും കൂട്ടി മനു പുറത്തേക്ക് പോയി. അവളോട് വഴക്കിന് നിൽക്കേണ്ടെന്നും, എൻ്റെ ഫ്രണ്ടായ അവളുടെ കാമുകൻ അവളെ വിട്ട് മറ്റൊരു പെണ്ണിൻ്റെ കൂടെ ദുബൈയിൽ ലിവിംങ്ങ് ടുഗതറിലാണെന്നും,

അതിനാൽ എല്ലാവരോടും അവൾക്ക് ദേഷ്യമാണെന്നും പറഞ്ഞ് സരയുവിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മനു.ഉടൻ തന്നെ കാറെടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തി കാറിൽ നിന്നിറങ്ങുമ്പോൾ അടുത്ത വീട്ടിൽ കല്യാണി കുഞ്ഞിനെ മടിയിലിരുത്തിയത് കണ്ട് സരയുവിന് വീണ്ടും കലിയിളകി. സരയു അകത്തു പോയ ശേഷം എല്ലാ കാര്യവും ശാരിയോടും രാഹുലിനോടും പറയുന്നു.എന്നാൽ രാഹുലിന് മനുവിൽ ചില സംശയങ്ങൾ ഉദിക്കുന്നു, എന്നാൽ തൻ്റെ ഭർത്താവിനെ നിങ്ങളെക്കാൾ വിശ്വാസമാണെന്ന് പറയുകയാണ് സരയു. രാത്രിയായപ്പോൾ കുഞ്ഞ് കരയുകയായിരുന്നു. കുഞ്ഞ നോട് സംസാരിക്കാൻ കഴിയാതെ കല്യാണി എടുത്തിട്ടൊന്നും കുഞ്ഞിൻ്റെ കരച്ചിൽ മാറിനില്ല. ശേഷം കിരണിനെ ഉണർത്തി കിരൺ താരാട്ട് പാട്ട് പാടുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുന്നു.