കല്യാണിയെ കാണാൻ എത്തിയ രൂപയെ കയ്യോടെ പൊക്കി കിരൺ.!! ഇനി ആഹ്ളാദത്തിന്റെ നിമിഷം; സരയുവിൻറെ മുഖംമൂടി വലിച്ചുകീറിയ രൂപ | Mounaragam today episode latest entertainment news

Mounaragam today episode latest entertainment news : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട സീരിയലായ മൗനരാഗത്തിൽ നടന്നുകൊണ്ടിരിക്കുന്നത് സന്തോഷകരമായ രംഗങ്ങളാണ്. കല്യാണിയുടെ ബേബിഷവർ ആഘോഷം നടക്കുകയാണ്. എന്നാൽ സരയു തൻ്റെ ബേബി ഷവറിനായി രൂപ വാങ്ങി കൊടുത്ത ഡ്രസ് നോക്കുകയാണ്. കല്യാണിയെക്കാൾ സുന്ദരമായി

എനിക്ക് ഒരുങ്ങണമെന്ന ആഗ്രഹത്തോടെ അകത്തേക്ക് പോകുകയാണ്. അപ്പോഴാണ് പ്രകാശൻ ഫങ്ങ്ഷന് പോകുന്നതിന് മുൻപ് കുടിക്കുകയാണ്. എന്നിട്ട് വിക്രമിനോട് പറയുകയാണ് പ്രകാശൻ. ഞാൻ അവിടെ പോയി നിൻ്റെ ഡൈവോഴ്സ് നോട്ടീസ് കൊടുക്കുമെന്ന്. അച്ഛനോട് സൂക്ഷിക്കണമെന്ന് പറയുകയാണ് വിക്രം. അത് കേട്ട് വന്ന കാദംബരി സോണി നല്ല പെൺകുട്ടിയാണെന്നും, നീ വെറുതെ നിൻ്റെ ജീവിതം കളയണ്ട എന്ന് വിക്രമിനോട് പറയുകയാണ്. എന്നാൽ

സ്വാതിയെ കല്യാണം കഴിക്കുന്നതിൽ നിനക്ക് അസൂയയാണെന്ന് പറയുകയാണ് വിക്രം. പിന്നീട് സരയു ഒരുങ്ങുന്നതാണ് കാണുന്നത്. തലയിണ മാറ്റി അവൾ ഡ്രസ് ധരിക്കാൻ പോകുമ്പോഴാണ് രൂപ റൂമിലേക്ക് വരുന്നത്. സരയു ഞെട്ടിപ്പോയി. രൂപയും ഞെട്ടിയതുപോലെ അഭിനയിച്ച് നിൻ്റെ വയർ എവിടെ എന്നു ചോദിച്ചു. അത് ഗ്യാസ് കൊണ്ട് തോന്നുന്നതാണെന്ന് പറഞ്ഞ് സരയു ആകെ കഷ്ടപ്പെടുകയാണ്. നിൻ്റെ വയറ്റിൽ കുഞ്ഞുണ്ടായിരുല്ല അല്ലേ. നീ എന്നെ ചതിക്കുകയായിരുന്നു

അല്ലേ എന്ന് പറഞ്ഞ് രൂപ ശാരിയുടെ അടുത്ത് പോയി കാര്യങ്ങൾ പറഞ്ഞു. ശേഷം ദേഷ്യത്തോടെ യാമിനിയെയും കൂട്ടി രൂപ പോവുകയാണ്. വീട്ടിൽ ശാരിയും സരയുവും രൂപ സത്യം തിരിച്ചറിഞ്ഞതോർത്ത് സങ്കടപ്പെട്ടു. ശാരി സരയുവിനോട് ഈ ഫങ്ങ്ഷൻ വയ്ക്കേണ്ടെന്ന് ഞങ്ങൾ മൂന്നു പേരും പറഞ്ഞതല്ലേ, ഇനി എന്തു ചെയ്യണമെന്നറിയാതെ കരഞ്ഞുകൊണ്ട് നിൽക്കുകയാണ് സരയു. അപ്പോഴാണ് പ്രകാശൻ ബേബിഷവർ നടക്കുന്നിടത്തേക്ക് പോവുകയാണ്. പുറത്ത് നിൽക്കുന്ന ബൈജുവിനോടും,പാറുക്കുട്ടിയോടും തർക്കിച്ച് അകത്തേക്ക് പോകുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.