രാഹുലിന് ആ വലിയ രോഗമുണ്ടെന്ന് കണ്ടെത്തി ശാരി.!! ചന്ദ്രസേനനെ വട്ടം കറക്കി കിരണും കല്യാണിയും.!! ശരണ്യ ആരാണ് എന്നുള്ള സത്യം മനസ്സിലാക്കി കിരൺ | Mounaragam today episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയുടെ വീട്ടിലേക്ക് രാഹുലും കുടുംബവും വരുന്നതായിരുന്നു. രൂപയാണെങ്കിൽ ചന്ദ്രസേനനോട് അമ്പലത്തിൽ എത്താമെന്ന് പറഞ്ഞ് അമ്പലത്തിൽ പോകാനൊരുങ്ങി നിൽക്കുകയാണ്. ഇവരെ കണ്ടതും രൂപയ്ക്ക് ദേഷ്യം പിടിക്കുകയാണ്.

അപ്പോൾ മനോഹറിനെ കുറിച്ച് മോശമായി പറയുന്ന രാഹുലിനെ വഴക്കു പറയുകയാണ് ശാരി. ഇത് കേട്ട് രാഹുൽ ശാരിയെയും വഴക്കു പറയുന്നു. എന്നാൽ രൂപയോട് ഇദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ടെന്ന് പറയുകയാണ് ശാരി. പിന്നീട് രൂപയുടെ കൂടെ അമ്പലത്തിൽ പോകാൻ സരയുവും തയ്യാറാവുന്നു. സരയു കൂടെ വരുന്നതിൽ ഇഷ്ടമില്ലാത്ത രൂപ സരയുവിനെ കൂട്ടി അമ്പലത്തിൽ പോവുകയാണ്. അതിനു ശേഷം രൂപ

രാഹുലിൻ്റെ സ്വഭാവത്തെ കുറിച്ച് മനോഹറിനോട് സംസാരിക്കുകയാണ്. ഇത് കേട്ട മനോഹർ അച്ഛൻ്റെ അസുഖം കൊണ്ടാണ് അങ്ങനെയൊക്കെ പെരുമാറുന്നതെന്നും, അല്ലാതെ ശരിയ്ക്കുള്ള അച്ഛന് എന്നോട് ഇങ്ങനെയൊന്നുമില്ലെന്നും പറയുകയാണ് മനോഹർ.പിന്നീട് കാണുന്നത് രൂപയും സരയുവും അമ്പലത്തിൽ എത്തിയതാണ്. അമ്പലത്തിൽ എത്തിയതു മുതൽ രൂപയുടെ കണ്ണുകൾ ചന്ദ്രസേനനെ

തിരയുകയാണ്.അദ്ദേഹത്തെ കാണുന്നില്ലല്ലോ എന്ന് പലതും ആലോചിക്കുമ്പോൾ, ആൻറി ആരെയാ അന്വേഷിക്കുന്നതെന്ന് ചോദിക്കുകയാണ് സരയു. ഇത് കേട്ട് ഞെട്ടിയ രൂപ അറിയുന്ന ആരെയെങ്കിലും കണ്ടാൽ മോള് ഗർഭിണിയാണെന്ന വിശേഷം അറിയിക്കാലോ എന്ന് പറയുകയാണ് സരയു. പിന്നീട് അമ്പലത്തിൽ കയറി പ്രാർത്ഥിക്കുകയാണ്. ചന്ദ്രേട്ടൻ ഇങ്ങോട്ട് വരല്ലേ എന്നാണ് രൂപപ്രാർത്ഥിക്കുന്നത്, സരയു ആണെങ്കിൽ ആൻ്റി സ്വത്ത് പെട്ടെന്ന് എഴുതി തരണമെന്നാണ് പ്രാർത്ഥിക്കുന്നത്. തൊഴുത് മടങ്ങുമ്പോഴാണ് പ്രകാശനെ കാണുന്നത്. രൂപയെ കണ്ടതും വിക്രമിൻ്റെ ഭാര്യയായ ശരണ്യയെക്കുറിച്ചാണ് പ്രകാശൻ പുകഴ്ത്തി പറയുന്നത്. പിന്നീട് സോണിയയെ കുറ്റപ്പെടുത്തി പലതും പറയുകയാണ്. Mounaragam today episode