മകന്റെ ആദ്യഓണം ആഘോഷമാക്കി കിരണും കല്യാണിയും.!! മഹാപാപം ചെയ്യാനൊരുങ്ങി ഭാനുമതി |Mounaragam today episod latest entertainment news

Mounaragam today episod latest entertainment news : മലയാളി പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണി ആശുപത്രിയിൽ നിന്ന് വീട്ടിൽ വരുന്നത് നോക്കി നിൽക്കുന്ന സരയുവും ശാരിയും ആയിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ വേണമെന്നും, അതും ആൺകുഞ്ഞായിരിക്കണമെന്നും

പറയുകയാണ് സരയു. അനാഥക്കുട്ടിയെ കിട്ടുമോ എന്ന് ആദ്യം നോക്കട്ടെ എന്നും, എന്നിട്ട് ആണും പെണ്ണും എന്നാണ് ശാരി പറയുന്നത്. പിന്നീട് കാണുന്നത് പ്രകാശൻ്റെ വീട്ടിൽ വിക്രമും, രതീഷും, കാദംബരിയും ഓണത്തിന് പൂക്കളമിടുന്നത്. സ്വാതി വരുന്നതിനാൽ വളരെ മനോഹരമായി പൂവിടണമെന്ന് പറയുകയാണ് പ്രകാശൻ. കല്യാണി ഉള്ളപ്പോൾ ഇതിലും ഭംഗിയായി ഇടുമെന്ന് പറയുകയാണ് രതീഷ്. രതീഷിൻ്റെ വർത്തമാനം കേട്ട് ദേഷ്യപ്പെടുകയാണ് പ്രകാശൻ. എന്നാൽ

സരയുവും ശാരിയും പലതും പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അപ്പുറത്ത് അത്തപ്പൂക്കളമിട്ടോ എന്ന് ജനൽ വഴി സരയുവും ശാരിയും നോക്കുന്നത്. അവിടെ വലിയ പൂക്കളൊരുക്കിയത് നോക്കി അസൂയപ്പെടുകയാണ്. രൂപയാണെങ്കിൽ കുഞ്ഞിന് പുത്തനുടുപ്പൊക്കെ വാങ്ങി ഭാർഗവിയമ്മയെ കാത്തു നിൽക്കുകയായിരുന്നു. ഭാർഗവിയമ്മയുടെ കയ്യിൽ എല്ലാവർക്കുമുള്ള ഓണക്കോടി നൽകുകയായിരുന്നു. ഓണാഘോഷത്തിന് ഒരുങ്ങി

നിൽക്കുകയാണ് കിരണിൻ്റെ വീട്. എല്ലാവരും ഓണക്കോടി ഉടുത്ത് നിൽക്കുമ്പോഴാണ് ഭാർഗവിയമ്മ താത്ത നൽകിയ ഓണക്കോടിയുമായി വരുന്നത്. എല്ലാ വസ്ത്രവും നോക്കി എല്ലാവർക്കും നൽകുകയായിരുന്നു കിരൺ. താത്ത തന്ന ഓണക്കോടി ഇന്ന് ധരിക്കാമെന്ന് പറയുകയാണ് കിരൺ. സോണി മോൾക്കും, ദീപയ്ക്കും അതിൽ ഡ്രസുണ്ടെന്ന് പറയുകയാണ് ഭാർഗവിയമ്മ. അത് കേട്ട് കിരൺ മനസിൽ പറയുകയാണ്. എൻ്റെ അമ്മയല്ലേ, വാങ്ങാതിരിക്കുമോ എന്ന്. അപ്പോഴാണ് പ്രകാശൻ്റെ വീട്ടിലേക്ക് സ്വാതി വരുന്നത്. എല്ലാവർക്കും ഓണക്കോടിയുമായിട്ടാണ് സ്വാതി വന്നിരിക്കുന്നത്. ഇന്നിവിടുന്ന് ഒരുമിച്ച് ഓണം ആഘോഷിക്കാമെന്നും, അകത്ത് കയറാനും പറയുകയാണ് പ്രകാശൻ. സ്വാതിയുടെ മുന്നിൽ പൊങ്ങച്ചങ്ങൾ വാരിച്ചൊരിയുകയാണ് പ്രകാശൻ.