അടക്കാനാകാത്ത അസൂയയിൽ ശാരിയും സരയുവും.!! എല്ലാം സഹികെട്ട് രാഹുലും ശാരിയും പടിയിറങ്ങുന്നു | Mounaragam today episdoe latest entertainment news
Mounaragam today episdoe latest entertainment news : ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ മൗനരാഗം സീരിയൽ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. കല്യാണിയുടെ പ്രസവം കഴിഞ്ഞ് കുഞ്ഞിന് ശബ്ദമുണ്ടെന്നറിഞ്ഞ് വളരെ സന്തോഷത്തോടെ കഴിയുകയാണ് കിരണും കല്യാണിയും. കല്യാണി പ്രസവിച്ചതറിഞ്ഞ് ഭ്രാന്ത് പിടിച്ച് നടക്കുകയാണ്
സരയുവും ശാരിയും രാഹുലും. എനിക്ക് എങ്ങനെയെങ്കിലും ഒരു കുഞ്ഞിനെ വേണമെന്ന വാശിയിൽ സരയു. ആശുപത്രിയിൽ കല്യാണിയെ റൂമിലേക്ക് മാറ്റിയപ്പോൾ ദീപയും കല്യാണിയും കിരണും കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ദീപ ഞാൻ വീട്ടിൽ പോയിട്ട് വരാമെന്നു പറഞ്ഞ് പോകുന്നത്. അപ്പോഴാണ് പാറുക്കുട്ടിയും ബൈജുവും വരുന്നത്. കുഞ്ഞാവയെ കണ്ട് വളരെ സന്തോഷത്തിലാണ് എല്ലാവരും. ദീപ വീട്ടിലെത്തി
ഭവാനിയമ്മയോടും സോണിയോടും ആശുപത്രിയിലെ കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുന്നു. പിന്നീട് സോണിയ ആശുപത്രിയിലേക്ക് പോകാൻ ഒരുങ്ങുന്നു. ആശുപത്രിയിൽ തന്നെ നിൽക്കുകയാണ്. ഡോക്ടർ വന്ന് വിവരങ്ങളൊക്കെ അറിയിക്കുന്നു. ഒറ്റയ്ക്കായാൽ കല്യാണി മെസേജയക്കുമെന്നും, ആ സമയം പോയി കണ്ടു കൊള്ളുവെന്നും ഡോക്ടർ പറയുന്നു. അപ്പോഴാണ് കിരണും, ബൈജുവും, പാറുക്കുട്ടിയിൽ കാൻ്റീനിൽ ഫുഡ് കഴിക്കാൻ പോകുന്നത്. അപ്പോൾ കിരൺ ആലോചിക്കുന്നുണ്ട്
ഈ സമയം അമ്മ കുഞ്ഞിനെ വന്ന് കാണട്ടേയെന്ന്. ഇവിടെ ഞാൻ മുറിയിൽ ഒറ്റയ്ക്കാണെന്ന മെസേജ് കല്യാണി രൂപയ്ക്ക് അയക്കുന്നു. അത് കേട്ടപ്പോൾ തന്നെ രൂപ മുറിയിലേക്ക് പോവുകയാണ്. കുഞ്ഞിനെ കണ്ട് എടുക്കുകയും താലോലിക്കുകയും ചെയ്ത ശേഷം അവരിപ്പോൾ വരുമെന്നും ഞാൻ പിന്നെ വരാമെന്ന് രൂപ പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.