കുഞ്ഞിനെ കൈയിലെടുത്ത കിരൺ ആ സത്യം മനസിലാക്കുന്നു.!! രൂപയെ കണ്ട് കിരൺ | Mouna ragam today episode latest entertainment news

Mouna ragam today episode latest entertainment news : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ കല്യാണിയുടെ പ്രസവത്തിനായി കാത്തു നിൽക്കുകയാണ്. ഒരാഴ്ചയായി ആശുപത്രിയിൽ കിടക്കുന്ന കല്യാണിയ്ക്കായി പ്രാർത്ഥിക്കുകയാണ് കുടുംബക്കാർ. ആശുപത്രിയിൽ നിന്ന് കിരണും ദീപയും ടെൻഷനടിച്ച് പ്രാർത്ഥനയോടെ കാത്തു

നിൽക്കുകയാണ്. കിരൺ ദീപയോട് സങ്കടത്തോടെ ചോദിക്കുകയാണ്,അമ്മേ എൻ്റെ കല്യാണിയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നും, കുഞ്ഞിന് സംസാരശേഷി ഉണ്ടാവുമോ തുടങ്ങി പലതും ചോദ്യങ്ങൾക്ക് ദീപ സമാധാനിപ്പിക്കുകയാണ്. ഡോക്ടർ ഓപ്പറേഷന് സമയമായിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് കിരൺ അച്ഛനോടും കുഞ്ഞിന് സംസാരശേഷി ഉണ്ടാവുമോ എന്ന് ചോദിക്കുകയാണ്. അപ്പോൾ ചന്ദ്രസേനൻ സമാധാനിപ്പിക്കുകയാണ്. ഇന്നത്തെക്കാലത്ത്

ഇങ്ങനെയൊന്നും ചിന്തിക്കരുതെന്ന് പറയുകയാണ് ചന്ദ്രസേനൻ. രൂപയ്ക്ക് കല്യാണിയെ കാണാൻ ആശുപത്രിയിൽ പോവണമായിരുന്നു. ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയതറിഞ്ഞ് എങ്ങനെയെങ്കിലും പർദ്ദ ധരിച്ച് ആശുപത്രിയിൽ പോവണമെന്ന് ആഗ്രഹിച്ച രൂപയ്ക്ക് തലവേദനയായി സരയു അവിടെയുണ്ട്. ഈ ശല്യം പോവുന്നില്ലല്ലോ എന്നാലോലിച്ച് റൂമിൽ നടന്നുകൊണ്ടിരിക്കുന്ന രൂപയുടെ അടുത്ത് സരയു വരികയാണ്. സരയുവിനെ കണ്ടതും വളരെദേഷ്യത്തിലാണ് രൂപ സംസാരിക്കുന്നത്. എന്നാൽ ആശുപത്രിയിൽ വളരെ സന്തോഷകരമായ സംഭവം നടന്നിരിക്കുകയാണ്.

കല്യാണി പ്രസവിച്ചിരിക്കുകയാണ്. ഇത് കേട്ട് സന്തോഷത്തോടെ കുഞ്ഞിനെ എടുക്കുകയും കല്യാണിയെ കാണുകയും ചെയ്തു. കുഞ്ഞ് കരഞ്ഞില്ലെന്നും, ചിരിച്ചപ്പോൾ ശബ്ദം കേൾക്കാതിരിക്കുകയും ചെയ്തതിനാൽ കുഞ്ഞിന് സംസാരശേഷി ഉണ്ടാവില്ലേ എന്ന് ടെൻഷനടിക്കുകയാണ് കല്യാണിയും കിരണും.പുറത്ത് വന്ന് ദീപയോടും അച്ഛനോടും കിരൺ കല്യാണി പ്രസവിച്ചത് പറയുന്നു. ഡോക്ടർ സന്തോഷമായില്ലേയെന്നും, കുഞ്ഞാവ യെ കണ്ടില്ലേയെന്നും കിരണിനോട് ചോദിച്ചു. എന്നാൽ കുഞ്ഞ് കരഞ്ഞില്ലെന്നും അതിനാൽ സംസാരശേഷി ഉണ്ടാവില്ലേ എന്നും ഡോക്ടറോടു ചോദിച്ചു. കുഞ്ഞിനെയും കല്യാണിയെയും ആരോഗ്യത്തോടെ തിരിച്ചു കിട്ടിയില്ലേയെന്നും, പിന്നെ

എന്തിനാണ് ടെൻഷനെന്നും, അതൊക്കെ പിന്നീട് നോക്കാമെന്നും ഡോക്ടർ പറഞ്ഞു. അമ്മയെ വിവരമറിയിച്ചോയെന്ന് ഡോക്ടർ ചോദിച്ചപ്പോൾ, അമ്മ മെസേജിനൊന്നും മറുപടി തരുന്നില്ലെന്നും അമ്മയ്ക്ക് വിവരങ്ങളൊന്നും അറിയേണ്ടതില്ലെന്നും പറയുകയാണ്. എന്നാൽ ഡോക്ടർ ഈ വിവരം മെസേജായി അയക്കണമെന്ന് പറയുകയാണ് കിരണിനോട്. കിരൺ അയച്ച മെസേജ് കിട്ടിയ രൂപ യാമിനിയോട് കല്യാണി പ്രസവിച്ച വിവരം പറയുകയും എനിക്ക് ആശുപത്രിയിൽ പോകണമെന്ന് പറയുന്നു.എന്നാൽ സരയുവിനെ നോക്കി രൂപ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തുന്നു. സരയു ആൻറിയെ കാണാതെ യാമിനിയോട് ചൂടാവുന്നുണ്ട്. ആശുപത്രിയിൽ രൂപ വരുന്നത് കണ്ട കിരൺ ചന്ദ്രസേനനെയും കൂട്ടി ചായ കുടിക്കാൻ പോവുന്നു.