സരയുവിനെതിരെ കടുത്ത തീരുമാനമെടുത്ത് രൂപ.!! കിരണിന്റെ അശ്രദ്ധമൂലം കല്യാണിക്കും കുഞ്ഞിനും അത് സംഭവിക്കുന്നു | mouna ragam today episode latest entertainment news

Mouna ragam today episode latest entertainment news : മൗനരാഗത്തിൽ വളരെ രസകരമായ രംഗങ്ങളായിരുന്നു നടന്നു കൊണ്ടിരുന്നത്. ശയനപ്രദക്ഷിണം കഴിഞ്ഞ് കല്യാണിയും കിരണും അമ്പലത്തിൽ നിന്ന് മടങ്ങി. അപ്പോഴാണ് കിരൺ പറയുന്നത് നമ്മൾ രണ്ടു പേരും കൂടിയുള്ള ലാസ്റ്റ് ദിവസമാണ് ഇന്ന്. ഇനി വരുന്ന ദിവസങ്ങളിൽ നമ്മുടെ കൂടെ കുഞ്ഞുമുണ്ടാവും. കുഞ്ഞു

വന്നാൽ പിന്നെ നമുക്ക് എവിടെയും പോകാൻ പറ്റില്ല. അതു കൊണ്ട് ഇന്ന് കുറച്ച് കറങ്ങിയിട്ട് വീട്ടിൽ പോകാമെന്ന് കിരൺ പറഞ്ഞു. അങ്ങനെ രണ്ടു പേരും കുറച്ച് യാത്ര ചെയ്തപ്പോൾ പെട്ടെന്ന് കല്യാണിയ്ക്ക് വയറുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ കിരൺ നേരെ ആശുപത്രിയിലേക്ക് തിരിച്ചു. ദീപയോടും, ചന്ദ്രസേന നോടും വിവരം അറിയിച്ചു. ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ സിസേറിയൻ വേണമെന്ന് പറഞ്ഞു. ഇതൊക്കെ അറിഞ്ഞ് കിരൺ കരയുകയാണ്.

അപ്പോഴാണ് ചന്ദ്രസേനനും, ദീപയും വരുന്നു. അപ്പോഴാണ് ഭാർഗവി അമ്മ രൂപയെ വിളിച്ച് കല്യാണി ആശുപത്രിയിൽ അഡ്മിറ്റായ വിവരം പറയുന്നു. ഇതു കേട്ട് താത്തയുടെ വേഷം ധരിച്ച് യാമിനിയോട് കാര്യം പറഞ്ഞ് പുറപ്പെട്ടു. അങ്ങനെ ആശുപത്രിയിലെത്തിയ രൂപയെ കിരൺ കാണുന്നു. ആ സമയം കിരൺ ചന്ദ്രസേനനെ കടയിലേക്ക് വെള്ളം വാങ്ങാൻ അയക്കുന്നു. പിന്നീട് കല്യാണിയെ റൂമിൽ പോയി കണ്ട് താത്ത മടങ്ങിവരുന്നു. കിരണിനോട് കല്യാണിയുടെ പ്രസവം കഴിഞ്ഞ്

മാത്രമേ പോവുന്നുള്ളൂവെന്ന് പറഞ്ഞു. ചന്ദ്രശേഖർ രൂപയെ വിവരമറിയിച്ചോ എന്ന് അന്വേഷിക്കുന്നു. അമ്മയെ അറിയിച്ചില്ലെന്നും, അമ്മ വരില്ലെന്നും പറയുന്നു. എപ്പോഴെങ്കിലും നിൻ്റെ അമ്മ എല്ലാ സത്യവും തിരിച്ചറിയുമെന്ന് പറയുകയാണ് ചന്ദ്രസേനൻ. അപ്പോഴാണ് താത്തയെ ചന്ദ്രസേനൻ കാണുന്നത്. താത്തയെ കണ്ട് ചന്ദ്രസേനന് ദേഷ്യം വരുന്നു. എന്തെങ്കിലും കല്യാണിയെയും കുഞ്ഞിനെയും ചെയ്യാനാണോ ഇവർ വന്നതെന്ന് പറയുകയാണ് ചന്ദ്രസേനൻ. എന്തു ചെയ്യുമെന്നറിയാതെ നിൽക്കുകയാണ് കിരൺ.