കല്യാണിക്ക് വേണ്ടി ആദ്യമായി പ്രാർത്ഥിച്ച് പ്രകാശൻ.!! ഡോക്ടർ ആ സത്യം സേനനെ അറിയിക്കുന്നു | Mouna ragam today episode latest entertainment news

Mouna ragam today episode latest entertainment news : മൗനരാഗത്തിൽ പ്രേക്ഷകർ കാത്തിരിക്കുന്ന സുന്ദരമായ ഒരു എപ്പിസോഡാണ് വരാൻ പോകുന്നത്. കല്യാണിയുടെ പ്രസവം. എന്നാൽ കല്യാണിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത് മുതൽ ഡോക്ടർ ഉയർത്തുന്ന ആശങ്ക കേട്ട് തകർന്നിരിക്കുകയാണ് കിരൺ. കാരണം കല്യാണിമാസം തികയാത്ത പ്രസവമായതിനാലും കുറച്ച്

ക്രിട്ടിക്കൽ സ്റ്റേജിലൂടെയുമാണ് കടന്നു പോകുന്നത്. അച്ഛൻ പ്രകാശൻ മകൾ മ രി ക്കാൻ വേണ്ടി പ്രാർത്ഥിക്കുകയാണ്. കല്യാണി മ രിച്ച ശേഷം ഊമയായ കുട്ടിയെ കൊണ്ട് കിരൺ കഷ്ടപ്പെടണമെന്നാണ് പ്രകാശൻ വിക്രമിനോട് പറയുന്നത്. അതിനിടയിൽ പുതിയ മരുമകളായ ഡോക്ടർ സ്വാതിയെ കുറിച്ചും വിക്രമിനോട് ചോദിക്കുന്നുണ്ട്. അപ്പോൾ ആശുപത്രിയിൽ കിരണിനെയും ചന്ദ്രസേനനെയും റൂമിലേക്ക് വിളിച്ചു. കല്യാണിയെ പെട്ടെന്ന് തന്നെ ഓപ്പറേഷൻ

തിയേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്ടർ പറഞ്ഞു. എന്തോ പ്രശ്നമുണ്ടെന്ന് മനസിലാക്കിയ ചന്ദ്രസേനൻ കിരണി നോട് പുറത്തുപോവാൻ പറയുകയും, ശേഷം ഡോക്ടറോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു. കുറച്ച് ക്രിട്ടിക്കൽ സ്റ്റേജാണെന്നും, കുട്ടിക്ക് ചലനം കുറവാണെന്നും, ഞങ്ങൾ പരമാവധി ശ്രമിക്കാമെന്നും, ബാക്കിയൊക്കെ ഈശ്വരൻ്റെ കൈയിലാണെന്നും ഡോക്ടർ പറഞ്ഞു. കല്യാണിയെ ഓപ്പറേഷൻ തിയേറ്ററിൽ കൊണ്ടുപോവുകയായിരുന്നു. ദീപയും കിരണും ചന്ദ്ര സേനനും

ഒന്നും വരാതിരിക്കാൻ പ്രാർത്ഥിച്ചു കൊണ്ട് ആശുപത്രിയിൽ നിന്നു. അപ്പോഴും കിരണിനോട് വിഷമിക്കേണ്ടെന്ന് പറയുകയാണ് കല്യാണി.എന്നാൽ പ്രകാശൻ വീട്ടിൽ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുകയാണ്. കല്യാണി മ രി ക്കാൻ വേണ്ടി. കൂടാതെ അമ്മയെയും കാദംബരിയേയും അമ്പലത്തിലേക്കും പൂജ ചെയ്യാനായി പറഞ്ഞയക്കുകയും ചെയ്തു. കല്യാണിയെ ഓപ്പറേഷൻ തിയേറ്ററിൽ ആക്കിയ വിവരം കിരൺ രൂപയ്ക്ക് മെസേജ് അയക്കുന്നു. ആ മെസേജ് കണ്ട് ആകെ ആശങ്കപ്പെട്ടു നിൽക്കുന്ന രൂപയുടെ അടുത്തേക്ക് സരയു വരുന്നുണ്ട്. സരയു വിനോട് വീണ്ടും ദേഷ്യത്തിലാണ് രൂപപെരുമാറുന്നത്. നീ എൻ്റെ മുന്നിൽ നിന്ന് പോവണമെന്നും, എനിക്ക് നിന്നെ കാണാൽ താൽപര്യമില്ലെന്നും പറയുകയാണ് രൂപ. ആശുപത്രിയിലെ വിവരങ്ങൾ അറിഞ്ഞ് അവിടേക്ക് പോകാൻ സരയു ഉള്ളതുകൊണ്ട് രൂപയ്ക്ക് സാധിക്കുന്നുമില്ല.